പത്ത് ദീനാറിന് മുകളിലുള്ള മരുന്ന് ബില്‍ ഇനി കാര്‍ഡ് പേയ്‌മെന്റ് വഴി മാത്രം

  • രാജ്യത്തെ സ്വകാര്യ ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം കൊണ്ടുവന്നിരിക്കുന്നത്

Update: 2023-03-08 12:30 GMT

മരുന്ന് ബില്‍ കാര്‍ഡ് പേയ്‌മെന്റ് വഴി മാത്രമാക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ സ്വകാര്യ ഫാര്‍മസികളിലാണ് പത്ത് ദീനാറിന് മുകളിലുള്ള മരുന്ന് വില്‍പ്പനകള്‍ ഇനി മുതല്‍ ബാങ്ക് കാര്‍ഡ് പേയ്‌മെന്റ് വഴി മാത്രമാക്കി പരിമിതപ്പെടുത്തുന്നത്.

പുതിയ സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി കുവൈത്തിലെ പ്രാദേശിക മാധ്യമമായ അല്‍ റായ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്തെ സ്വകാര്യ ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം കൊണ്ടുവന്നിരിക്കുന്നത്.

പുതിയ തീരുമാനം നടപ്പില്‍ വരുന്നതോടെ സ്വകാര്യ ഫാര്‍മസികളില്‍ നിന്നും 10 ദീനാര്‍ മൂല്യത്തിന് മുകളിലുള്ള മരുന്നുകള്‍ വാങ്ങണമെങ്കില്‍ ഇലക്ട്രോണിക് പേയ്മെന്റിനെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയുണ്ടാവുകയില്ല.

കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍പ്, സ്വകാര്യ ഫാര്‍മസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും ഫാര്‍മസിസ്റ്റ് തസ്തികളിലെ നിയമനങ്ങളും കുവൈത്തികള്‍ക്ക് മാത്രമാക്കി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Tags:    

Similar News