3000 ഇന്ത്യന്‍ യുവാക്കള്‍ക്ക് യുകെ വിസ: സ്വാഗതാര്‍ഹമെന്ന് വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍

ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഋഷി സുനക് വിസ സംബന്ധിച്ച തീരുമാനത്തെ പറ്റി വ്യക്തമാക്കിയത്.

Update: 2022-11-17 10:12 GMT

ലണ്ടന്‍: ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതിവര്‍ഷം 3000 വിസ നല്‍കുമെന്ന യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍. ഇന്ത്യാ-ബ്രിട്ടന്‍ ബന്ധം ദൃഢമാകുന്നതിനൊപ്പം, തൊഴില്‍ നൈപുണ്യമുള്ളവരെയും പഠനത്തില്‍ മികവ് പുലര്‍ത്തിയവരേയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാനും ഇതോടെ ഇരു രാജ്യങ്ങള്‍ക്കും സാധിക്കും. ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഋഷി സുനക് വിസ സംബന്ധിച്ച തീരുമാനത്തെ പറ്റി വ്യക്തമാക്കിയത്.

18 മുതല്‍ 30 വയസ് വരെ പ്രായമുള്ള യുവാക്കള്‍ക്ക് പദ്ധതി പ്രകാരം വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കും. രണ്ട് വര്‍ഷമാണ് വിസയുടെ കാലാവധി. 2021ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച യു.കെ.-ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായാണിത്. കരാര്‍ പ്രകാരം ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇവിടെ താമസിച്ച് ജോലിചെയ്യാന്‍ ഇന്ത്യയും അനുവദിക്കും. ഇരു രാജ്യങ്ങളുടേയും ഈ ചുവടവെപ്പ് സ്വാഗതാര്‍ഹമാണെന്ന് നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലുമ്‌നി യുണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Tags:    

Similar News