2023 ല്‍ വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ യുഎസ് എംബസി

  • വിദേശകാര്യ മന്ത്രാലയം വിസ കാലതാമസത്തിന്റെ പ്രശ്നവും, എല്ലാ വിഭാഗം ഇന്ത്യന്‍ യാത്രക്കാര്‍ക്കും വിസ അനുവദിക്കുന്നത് കൂടുതല്‍ ലളിതമാക്കണമെന്നും അമേരിക്കന്‍ എംബസിയോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. എംബസി കഴിഞ്ഞ വര്‍ഷം 1,25,000 വിദ്യാര്‍ത്ഥികള്‍ക്കാണ് വിസ അനുവദിച്ചത്.

Update: 2023-01-28 12:40 GMT

ഡെല്‍ഹി: അമേരിക്കയിലേക്കുള്ള വിസ നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുന്നു എന്ന പരാതി നിലനില്‍ക്കെ അമേരിക്കന്‍ എംബസിയും, ഇന്ത്യയിലെ കോണ്‍സുലേറ്റുകളും 2023 ല്‍ പ്രോസസ് ചെയ്യുന്ന വിസകളുടെ എണ്ണം റെക്കോഡിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുന്നതായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍. നിലവില്‍ ജോലിക്കായുള്ള വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ 60 മുതല്‍ 280 ദിവസം വരെ കാത്തിരിക്കേണ്ടതുണ്ട്. ടൂറിസ്റ്റ് വിസയിലുള്ളവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം കാത്തിരിക്കണം.

വിദേശകാര്യ മന്ത്രാലയം വിസ കാലതാമസത്തിന്റെ പ്രശ്നവും, എല്ലാ വിഭാഗം ഇന്ത്യന്‍ യാത്രക്കാര്‍ക്കും വിസ അനുവദിക്കുന്നത് കൂടുതല്‍ ലളിതമാക്കണമെന്നും അമേരിക്കന്‍ എംബസിയോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. എംബസി കഴിഞ്ഞ വര്‍ഷം 1,25,000 വിദ്യാര്‍ത്ഥികള്‍ക്കാണ് വിസ അനുവദിച്ചത്. ഈ വര്‍ഷം കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിസയ്ക്ക് അപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

വിസ നടപടിക്രമങ്ങള്‍ കോവിഡിനു മുമ്പുള്ള തലത്തിലേക്ക് എത്തിയിട്ടുണ്ടെന്നും ഈ വര്‍ഷം ഇത് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, എംബസി കാലതാമസം കുറയ്ക്കാന്‍ ശ്രമിക്കുന്ന വിഭാഗമാണ് ബി1, ബി2 ടൂറിസ്റ്റ്, ബിസിനസ് ട്രാവല്‍ വിസകളെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അടുത്തിടെ ഇന്ത്യയിലുടനീളമുള്ള 2.5 ലക്ഷം ബി1, ബി2 വിസ അപ്പോയിന്റ്മെന്റുകള്‍ ആരംഭിച്ചു. ബി1, ബി2 അപേക്ഷകര്‍ക്ക് അഭിമുഖം നടത്താന്‍ സഹായിക്കുന്നതിന് ധാരാളം ഉദ്യോഗസ്ഥരുണ്ട്. കൂടാതെ, വിസ പുതുക്കലിനായി, അപേക്ഷകര്‍ക്ക് ഇപ്പോള്‍ ഇ-മെയില്‍ വഴി അപേക്ഷ അയയ്ക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags:    

Similar News