എഫ്ഡി; മുതിർന്ന പൗരൻമാ‍‍ർക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് എവിടെ?

മുതിർന്ന പൗരൻമാരുടെ സ്ഥിരനിക്ഷേപത്തിന് വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ

Update: 2025-10-25 05:59 GMT

സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാ‍ർക്ക് ആക‍ർഷകമായ നിരക്കുകൾ ഇപ്പോൾ ലഭ്യമാണ് . സ്വകാര്യബാങ്കുകളേക്കാൾ ഉയ‍‍ർന്ന പലിശ സ്മോൾ ഫിനാൻസ് ബാങ്കുകൾ നൽകുന്നുണ്ട്. അഞ്ചുലക്ഷം രൂപ വരെയുള്ള സ‍ർക്കാരിൻ്റെ ഉറപ്പായ സ്ഥിരനിക്ഷേപ ഇൻഷുറൻസ് പരിരക്ഷ നിക്ഷേപങ്ങൾക്ക് ലഭിക്കില്ലെന്ന് മാത്രം. അഞ്ചു വർഷത്തെ നിക്ഷേപങ്ങൾക്ക് 8 ശതമാനത്തിലധികം നിരക്കുകൾ ഇപ്പോൾ ലഭ്യമാണ്.

വിവിധ സ്മോൾ ഫിനാൻസ് ബാങ്കുകൾ നിക്ഷേപക‍‍ർക്ക് എട്ടു ശതമാനത്തിനു മുകളിൽ പലിശ നിരക്കുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് അഞ്ച് വർഷ കാലാവധിയിൽ 8.1ശതമാനം പലിശയാണ് മുതിർന്ന പൗരൻമാ‍രായ നിക്ഷേപക‍‍ർക്ക് നൽകുന്നത്. ജന സ്‌മോൾ ഫിനാൻസ് ബാങ്ക് നിക്ഷേപങ്ങളിൽ എട്ടു ശതമാനമാണ് പലിശ. ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് 7.7 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്വകാര്യ മേഖലാ ബാങ്കുകളിലെ പലിശ നിരക്ക് എങ്ങനെ?

ആർ‌ബി‌എൽ ബാങ്ക് 18 മാസം മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.70 ശതമാനം പലിശയാണ് വാ​ഗ്ദാനം ചെയ്യുന്നത്.. 70 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് 0.25 ശതമാനം പലിശ അധികമായി ലഭിക്കും.ഡിസിബി ബാങ്ക് 37–38 മാസത്തേക്ക് 7.70 ശതമാനം പലിശ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 70 വയസിനും അതിന് മുകളിലും പ്രായമുള്ള നിക്ഷേപകർക്ക് 0.05 ശതമാനം പലിശ അധികമായി നൽകും.യെസ് ബാങ്ക് 3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

പൊതുമേഖലാ ബാങ്കുകളിലെ പലിശ നിരക്കുകൾ എങ്ങനെ?

പൊതുമേഖലാ ബാങ്കുകളിൽ സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പലിശ നിരക്ക് കുറവാണ്. എന്നാൽ മിക്ക ബാങ്കുകളിലും മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് ഉയ‍‍ർന്ന നിരക്ക് ലഭ്യമാണ്. എസ്‌ബി‌ഐ മുതിർന്ന പൗരന്മാർക്ക് അഞ്ചു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനം വരെ നിരക്കാണ് നൽകുന്നത്. ബാങ്ക് ഓഫ് ബറോഡ 5 വർഷ കാലാവധിയിലെ നിക്ഷേപത്തിന് 7.05 ശതമാനം നിരക്ക് നൽകും.

Tags:    

Similar News