2022-23 ല്‍ മധുരപലഹാര വ്യാപാരം 1.25 ലക്ഷം കോടി രൂപയിലെത്താന്‍ സാധ്യത

ഇന്‍ഡോര്‍: കൊവിഡ് കാലത്തെ മന്ദഗതിയിലുള്ള വില്‍പ്പനയ്ക്ക് ശേഷം ഈ ഉത്സവ സീസണില്‍ വിപണികള്‍ ആവേശം വീണ്ടെടുക്കുകയാണ്. അതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മധുരപലഹാരങ്ങളുടെയും ലഘുഭക്ഷണങ്ങളുടെയും വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിലയിൽ 1.25 ലക്ഷം കോടി രൂപയിലെത്താന്‍ സാധ്യതയുണ്ടെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് സ്വീറ്റ്സ് ആന്‍ഡ് നാംകീന്‍ മാനുഫാക്ചേഴ്സിന്റെ ഡയറക്ടര്‍ ഫിറോസ് എച്ച് നഖ്വി പറഞ്ഞു. 2021- 22ല്‍ 1.10 ലക്ഷം കോടി രൂപയുടെ മൊത്തം വ്യാപാരമാണ് ഈ മേഖലയിലുണ്ടായത്. കഴിഞ്ഞ മാസം രക്ഷാബന്ധന്‍ ഉത്സവ വേളയില്‍, […]

Update: 2022-09-04 03:17 GMT

ഇന്‍ഡോര്‍: കൊവിഡ് കാലത്തെ മന്ദഗതിയിലുള്ള വില്‍പ്പനയ്ക്ക് ശേഷം ഈ ഉത്സവ സീസണില്‍ വിപണികള്‍ ആവേശം വീണ്ടെടുക്കുകയാണ്. അതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മധുരപലഹാരങ്ങളുടെയും ലഘുഭക്ഷണങ്ങളുടെയും വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിലയിൽ 1.25 ലക്ഷം കോടി രൂപയിലെത്താന്‍ സാധ്യതയുണ്ടെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് സ്വീറ്റ്സ് ആന്‍ഡ് നാംകീന്‍ മാനുഫാക്ചേഴ്സിന്റെ ഡയറക്ടര്‍ ഫിറോസ് എച്ച് നഖ്വി പറഞ്ഞു.

2021- 22ല്‍ 1.10 ലക്ഷം കോടി രൂപയുടെ മൊത്തം വ്യാപാരമാണ് ഈ മേഖലയിലുണ്ടായത്.

കഴിഞ്ഞ മാസം രക്ഷാബന്ധന്‍ ഉത്സവ വേളയില്‍, മധുരപലഹാരങ്ങളുടെയും ലഘുഭക്ഷണങ്ങളുടെയും വ്യാപാരത്തില്‍ വന്‍ വളര്‍ച്ചയുണ്ടായതായി അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ഗണേശോത്സവത്തില്‍ മോദകത്തിന്റെയും മറ്റ് മധുരപലഹാരങ്ങളുടെയും ആവശ്യം വര്‍ധിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന ദസറ, ദീപാവലി, ഹോളി ഉത്സവങ്ങളിലും ഈ പ്രവണത തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മധുരപലഹാരങ്ങളുടെയും ലഘുഭക്ഷണങ്ങളുടെയും മൊത്തം വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തുമെന്നും ഇവയുടെ ഓണ്‍ലൈന്‍ വില്‍പ്പനയും ഹോം ഡെലിവറിയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും നഖ്വി പറഞ്ഞു.

യുകെ, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പാല്‍ അടങ്ങിയ മധുരപലഹാരങ്ങള്‍ അയയ്ക്കുന്നതില്‍ നിയന്ത്രണപരമായ തടസ്സങ്ങള്‍ ഉള്ളതിനാല്‍ നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള മധുരപലഹാരങ്ങളുടെ കയറ്റുമതി 2,000 കോടി മുതല്‍ 3,000 കോടി രൂപ വരെ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും നഖ്വി പറഞ്ഞു.

ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഈ തടസ്സങ്ങള്‍ നീക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇത് ആഭ്യന്തര മധുരപലഹാര നിര്‍മ്മാതാക്കള്‍ക്ക് മാത്രമല്ല പാല്‍ ഉത്പാദകര്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News