ഓഹരി വിപണിയിലെ 3,236 പരാതികൾ സെബിയുടെ സ്കോർസിലൂടെ തീർപ്പാക്കി

ഓഗസ്റ്റിൽ ഓഹരി വിപണിയിലെ കമ്പനികൾക്കെതിരെയോ, ഇടനിലക്കാർക്കെതിരെയോ ലഭിച്ച 3236 പരാതികൾ സെബിയുടെ പരാതി പരിഹാര സംവിധാനമായ സ്കോറിലൂടെ തീർപ്പാക്കിയതായി കണക്കുകൾ വ്യക്തമാക്കി. ഓഗസ്റ്റ്ന്റെ തുടക്കത്തിൽ 3,058 തീർപ്പാക്കാത്ത പരാതികളും 3,292 പുതിയ പരാതികളും ലഭിച്ചിരുന്നു. റീഫണ്ട്, അലോട്ട്മെന്റ്, റെഡെമ്ഷൻ, എന്നിവയുമായി ബന്ധപെട്ടതാണ് പരാതികൾ. നിക്ഷേപ ഉപദേഷ്ടാവ്, റിസർച്ച് അനലിസ്റ്റ്, നോൺ-ഡിമാറ്റ്, റീമാറ്റ്, റീഫണ്ടുകൾ, ഡിവിഡന്റ്, അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 2022 ഓഗസ്റ്റ് വരെ ഒമ്പത് പരാതികൾ മൂന്ന് മാസത്തിലേറെയായി തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ലെന്നും റെഗുലേറ്റർ ചൂണ്ടിക്കാട്ടി. ഒരു പരാതി തീർപ്പാക്കേണ്ട ശരാശരി സമയപരിധി 25 ദിവസമാണ്. 2011 ജൂണിലാണ് പരാതി പരിഹാര സംവിധാനമായ സ്‌കോർസ് ആരംഭിച്ചത്. ​

Update: 2022-09-10 06:09 GMT

ഓഗസ്റ്റിൽ ഓഹരി വിപണിയിലെ കമ്പനികൾക്കെതിരെയോ, ഇടനിലക്കാർക്കെതിരെയോ ലഭിച്ച 3236 പരാതികൾ സെബിയുടെ പരാതി പരിഹാര സംവിധാനമായ സ്കോറിലൂടെ തീർപ്പാക്കിയതായി കണക്കുകൾ വ്യക്തമാക്കി.

ഓഗസ്റ്റ്ന്റെ തുടക്കത്തിൽ 3,058 തീർപ്പാക്കാത്ത പരാതികളും 3,292 പുതിയ പരാതികളും ലഭിച്ചിരുന്നു. റീഫണ്ട്, അലോട്ട്മെന്റ്, റെഡെമ്ഷൻ, എന്നിവയുമായി ബന്ധപെട്ടതാണ് പരാതികൾ. നിക്ഷേപ ഉപദേഷ്ടാവ്, റിസർച്ച് അനലിസ്റ്റ്, നോൺ-ഡിമാറ്റ്, റീമാറ്റ്, റീഫണ്ടുകൾ, ഡിവിഡന്റ്, അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 2022 ഓഗസ്റ്റ് വരെ ഒമ്പത് പരാതികൾ മൂന്ന് മാസത്തിലേറെയായി തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ലെന്നും റെഗുലേറ്റർ ചൂണ്ടിക്കാട്ടി. ഒരു പരാതി തീർപ്പാക്കേണ്ട ശരാശരി സമയപരിധി 25 ദിവസമാണ്. 2011 ജൂണിലാണ് പരാതി പരിഹാര സംവിധാനമായ സ്‌കോർസ് ആരംഭിച്ചത്.

Tags:    

Similar News