എന്‍പിഎ വക മാറ്റല്‍, പിഎന്‍ബി അറ്റാദായം 63 ശതമാനം കുറഞ്ഞു

2023 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്റ്റാന്‍ഡ്-എലോണ്‍ അറ്റാദായത്തില്‍ 63 ശതമാനം ഇടിവ്. നിഷ്‌ക്രിയ വായ്പകള്‍ക്കായി നീക്കി വെച്ച തുക ഉയര്‍ന്നതാണ് അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,105 കോടി രൂപയില്‍ നിന്നും 411 കോടി രൂപയിലേക്ക് താഴാന്‍ കാരണമായത്. ബാങ്കിന്റെ മൊത്തം വരുമാനം മുന്‍ വര്‍ഷത്തേ ഇതേ പാദത്തിലെ 21,262.32 കോടി രൂപയില്‍ നിന്നും 23,001.26 കോടി രൂപയിലേക്ക് എത്തി. പലിശ വരുമാനവും മുന്‍ വര്‍ഷം ഇതേ കാലയളവിലെ 17,980 […]

Update: 2022-11-01 06:03 GMT

2023 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്റ്റാന്‍ഡ്-എലോണ്‍ അറ്റാദായത്തില്‍ 63 ശതമാനം ഇടിവ്. നിഷ്‌ക്രിയ വായ്പകള്‍ക്കായി നീക്കി വെച്ച തുക ഉയര്‍ന്നതാണ് അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,105 കോടി രൂപയില്‍ നിന്നും 411 കോടി രൂപയിലേക്ക് താഴാന്‍ കാരണമായത്. ബാങ്കിന്റെ മൊത്തം വരുമാനം മുന്‍ വര്‍ഷത്തേ ഇതേ പാദത്തിലെ 21,262.32 കോടി രൂപയില്‍ നിന്നും 23,001.26 കോടി രൂപയിലേക്ക് എത്തി.

പലിശ വരുമാനവും മുന്‍ വര്‍ഷം ഇതേ കാലയളവിലെ 17,980 കോടി രൂപയില്‍ നിന്നും 20,154 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ 13.36 ശതമാനം മൊത്ത വായ്പയുടെ 10.48 ശതമാനമായി മൊത്ത നിഷ്‌ക്രിയ ആസ്തി കുറഞ്ഞു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ 1,00,290.85 കോടിയായിരുന്നു.

നിലവില്‍ അത് 87,034.79 കോടി രൂപയാണ്. അറ്റ ന്ഷ്‌ക്രിയ ആസ്തിയും മുന്‍ വര്‍ഷത്തേ ഇതേ കാലയളവിലെ 5.49 ശതമാനത്തില്‍ നിന്നും 3.80 ശതമാനമായി കുറഞ്ഞു.

Tags:    

Similar News