ഇന്ത്യന്‍ വിപണിയില്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി വോള്‍വോ
സ്വീഡിഷ് ആഢംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ പുതുവര്‍ഷം മുതല്‍ ഇന്ത്യയില്‍ തെരഞ്ഞെടുത്ത മോഡലുകളുടെ വില ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വര്‍ധിപ്പിക്കും. കൂടി വരുന്ന നിര്‍മ്മാണ ചെലവുകളുടെ സാഹചര്യത്തിലാണ് ഈ തീരുമാനം. എസ് യു വി എക്‌സി സി 40 T4 R ഡിസൈന്‍ വേരിയന്റിന് രണ്ട് ലക്ഷം രൂപ കൂട്ടി 43.25 ലക്ഷം രൂപയും എക്‌സി സി60 ബി5 ഇന്‍സ്‌ക്രിപ്ഷന്‍ എസ് യു വി ക്ക് 1.6 ലക്ഷം രൂപ വര്‍ധിച്ച് […]
സ്വീഡിഷ് ആഢംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ പുതുവര്‍ഷം മുതല്‍ ഇന്ത്യയില്‍ തെരഞ്ഞെടുത്ത മോഡലുകളുടെ വില ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വര്‍ധിപ്പിക്കും. കൂടി വരുന്ന നിര്‍മ്മാണ ചെലവുകളുടെ സാഹചര്യത്തിലാണ് ഈ തീരുമാനം.
എസ് യു വി എക്‌സി സി 40 T4 R ഡിസൈന്‍ വേരിയന്റിന് രണ്ട് ലക്ഷം രൂപ കൂട്ടി 43.25 ലക്ഷം രൂപയും എക്‌സി സി60 ബി5 ഇന്‍സ്‌ക്രിപ്ഷന്‍ എസ് യു വി ക്ക് 1.6 ലക്ഷം രൂപ വര്‍ധിച്ച് 63.5 ലക്ഷം രൂപയുമാണ് പുതുക്കിയ വില. കമ്പനിയുടെ സെഡാന്‍ എസ് 90 ന് മൂന്ന് ലക്ഷം രൂപ 64.9 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് എസ്യുവി എക്‌സി സി90 ന് ജനുവരിയോടെ ഒരു ലക്ഷം രൂപ കൂട്ടി 90.9 ലക്ഷം രൂപയും വിലവരുമെന്നും വോള്‍വോ കാര്‍ ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, വിദേശ വിനിമയത്തില്‍ അസ്ഥിരത, ആഗോള വിതരണ ശൃംഖലയില്‍ തടസങ്ങള്‍, കൊവിഡ് നിയന്ത്രണങ്ങള്‍, പണപ്പെരുപ്പ പ്രവണതകള്‍ എന്നിവ മൂലമാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് കമ്പനി അറിയിച്ചത്.
ഇന്ത്യയിലെ മറ്റ് വാഹന വ്യവസായത്തെ പോലെ, വോള്‍വോ കാറിനേയും വര്‍ധിച്ച് വരുന്ന നിര്‍മാണ ചെലവുകള്‍ ബാധിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ഇന്ത്യാ വിഭാഗം മാനേജിംഗ് ഡയറക്റ്റര്‍ ജ്യോതി മല്‍ഹോത്ര വ്യക്തമാക്കി.
"നിലവിലെ വിലയില്‍ പിടിച്ചു നില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നെങ്കിലും നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ് ഉപഭോക്താക്കളുമായി പങ്കിടുകയല്ലാതെ മറ്റ് വഴികളല്ല." മല്‍ഹോത്ര അഭിപ്രായപ്പെട്ടു.
ആഢംബര സെഡാന്‍ എക്‌സ് 60, പ്ലഗ്-ഇന്‍ ഹൈബ്രിഡ് എക്‌സ് സി90 ടി8 എന്നിവയുടെ വിലയില്‍ മാറ്റമില്ലെന്നും കമ്പനി അറിയിച്ചു. എല്ലാ ഡീസല്‍ മോഡലുകളും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കിക്കൊണ്ട് വോള്‍വോ കാര്‍ ഇന്ത്യ പെട്രോള്‍ പോര്‍ട്ട്‌ഫോളിയോയിലേക്ക് മാറിയിരുന്നു.
മാരുതി സുസുകി, ടാറ്റാ മോട്ടോഴ്‌സ്, മെഴ്‌സിഡസ് ബെന്‍സ്, ഓവ്ഡി, സിട്രോണ്‍ എന്നിവരും വില വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.
