നിരത്തുവാഴുന്ന കെടിഎം ബൈക്കുകള്‍
കെടിഎം അതിന്റെ ഓഫ്-റോഡ് മോട്ടോര്‍സൈക്കിളുകള്‍ക്ക് (എന്‍ഡ്യൂറോ, മോട്ടോക്രോസ്, സൂപ്പര്‍മോട്ടോ) പേരുകേട്ടതാണ്.
പിയറര്‍ മൊബിലിറ്റി എജിയുടെയും ഇന്ത്യന്‍ നിര്‍മാതാക്കളായ ബജാജ് ഓട്ടോയുടെയും ഉടമസ്ഥതയിലുള്ള ഓസ്ട്രിയന്‍ സൈക്കിള്‍, മോട്ടോര്‍സൈക്കിള്‍, സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളാണ് കെടിഎം(kraftfahrzeug trunkenpolz mattighofen)എജി (മുന്‍പ് കെടിഎം സ്പോര്‍ട്മോട്ടോര്‍ സൈക്കിള്‍ എജി). 1992 ലാണ് രൂപീകൃതമായെങ്കിലും 1934 ല്‍ തന്നെ കമ്പനിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇന്ന് നിരവധി മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകള്‍ അടങ്ങുന്ന കെടിഎം ഗ്രൂപ്പിന്റെ മാതൃ കമ്പനിയാണ് കെടിഎം എജി.
കെടിഎം അതിന്റെ ഓഫ്-റോഡ് മോട്ടോര്‍സൈക്കിളുകള്‍ക്ക് (എന്‍ഡ്യൂറോ, മോട്ടോക്രോസ്, സൂപ്പര്‍മോട്ടോ) പേരുകേട്ടതാണ്. 1990-കളുടെ അവസാനം മുതല്‍, സ്ട്രീറ്റ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണത്തിലേക്കും സ്‌പോര്‍ട്‌സ് കാറുകള്‍ വികസിപ്പിക്കുന്നതിലേക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. 2012 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷമായി കെ ടി എം യൂറോപ്പിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ്. ആഗോളതലത്തില്‍ ഓഫ്-റോഡ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളില്‍ മുന്‍നിരയിലാണ് കമ്പനി.
1953-ല്‍, ബിസിനസുകാരനായ ഏണസ്റ്റ് ക്രോണ്‍റൈഫ് കമ്പനിയുടെ ഒരു പ്രധാന ഓഹരിയുടമയായതോടെ കമ്പനിയെ ക്രോണ്‍റെയ്ഫ് ആന്റ് ട്രങ്കന്‍പോള്‍സ് മാറ്റിഗോഫെന്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1954-ല്‍, ആര്‍125 ടൂറിസ്റ്റ് മോഡലും തുടര്‍ന്ന് ഗ്രാന്‍ഡ് ടൂറിസ്റ്റ്, 1955-ല്‍ മിറാബെല്‍ സ്‌കൂട്ടര്‍ എന്നിവയും അവതരിപ്പിച്ചു.
1954-ലെ ഓസ്ട്രിയന്‍ 125സിസി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കമ്പനി അതിന്റെ ആദ്യ റേസിംഗ് കിരീടം സ്വന്തമാക്കി. 1956-ല്‍, കെടിഎം ഇന്റര്‍നാഷണല്‍ സിക്സ് ഡേയ്സ് ട്രയല്‍സില്‍ മത്സരിക്കുകയും എഗോണ്‍ ഡോര്‍ണാവര്‍ സ്വര്‍ണ്ണ മെഡല്‍ നേടുകയും ചെയ്തു.
1957-ല്‍ കെടിഎം അതിന്റെ ആദ്യത്തെ സ്പോര്‍ട്സ് മോട്ടോര്‍സൈക്കിളായ ട്രോഫി 125 സിസി നിര്‍മ്മിച്ചു. കെടിഎം ആദ്യത്തെ മോപെഡിനു മെക്കി എന്ന് പേരിട്ട് 1957-ല്‍ പുറത്തിറക്കി. തുടര്‍ന്ന് 1960-ല്‍ പോണി I, 1962-ല്‍ പോണി II, 1963-ല്‍ കോമെറ്റ് എന്നീ മോഡലുകള്‍ പുറത്തിറങ്ങി. 1960-കളില്‍ മാറ്റിഘോഫെനില്‍ സൈക്കിള്‍ നിര്‍മ്മാണവും കമ്പനിയും ആരംഭിച്ചു.
കെടിഎം സ്ഥാപിച്ച് നാല്‍പ്പത് വര്‍ഷത്തിന് ശേഷം, 42 വ്യത്യസ്ത മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. കൂടാതെ, റേസിംഗ് വ്യവസായത്തിനായി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാനും കെടിഎമ്മിന് കഴിഞ്ഞു. 1970 കളിലും 80 കളിലും കെടിഎം എഞ്ചിനുകളും റേഡിയേറ്ററുകളും വികസിപ്പിക്കാനും നിര്‍മ്മിക്കാനും തുടങ്ങി. യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് വില്‍ക്കുന്ന റേഡിയേറ്ററുകള്‍ 1980-കളില്‍ കമ്പനിയുടെ ബിസിനസിന്റെ ഗണ്യമായ ഭാഗമായിരുന്നു. 1978-ല്‍ യു എസ് ഉപസ്ഥാപനമായ കെടിഎം നോര്‍ത്ത് അമേരിക്ക ഇന്‍ക് ഒഹായോയിലെ ലോറൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു.
1980-ല്‍ കമ്പനിയെ കെടിഎം മോട്ടോര്‍-ഫഹര്‍സുഗ്ബൗ കെജി എന്ന് പുനര്‍നാമകരണം ചെയ്തു. 1992-ല്‍, കമ്പനിയെ നാല് പുതിയ സ്ഥാപനങ്ങളായി വിഭജിച്ചു:കെടിഎം സ്പോര്‍ട്മോട്ടോര്‍സൈക്കിള്‍ (മോട്ടോര്‍സൈക്കിള്‍ വിഭാഗം), കെടിഎം ഫഹ്റാദ് H (സൈക്കിള്‍ വിഭാഗം), കെടിഎം കുഹ്ലെര്‍ (റേഡിയേഴ്‌സ് ഡിവിഷന്‍), കെടിഎം വെര്‍ക്കസുഗബു (ടൂളിംഗ് ഡിവിഷന്‍) എന്നിവ..
1996ലാണ് കെടിഎം മോട്ടോക്രോസ് മെഷീനുകള്‍ ഉപയോഗിച്ച് ആദ്യമായി കെടിഎം സിഗ്‌നേച്ചര്‍ കളറായ ഓറഞ്ച് നിറത്തില്‍ അവതരിപ്പിക്കുന്നത്. 1997-ല്‍
ലിക്വിഡ്-കൂള്‍ഡ് ടു-സിലിണ്ടര്‍ സൂപ്പര്‍മോട്ടോയും അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളും കമ്പനി അവതരിപ്പിച്ചു. 2007-ല്‍, കമ്പനി കെ ടി എം എക്‌സബൗ(X-Bow) സ്‌പോര്‍ട്‌സ് കാറും വിപണിയിലെത്തിച്ചു.
2000 ത്തിന് ശേഷം കമ്പനിയുടെ ഓണര്‍ഷിപ്പില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായി. 2007ല്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബജാജ് ഓട്ടോ കെടിഎം പവര്‍ സ്പോര്‍ട്സ് എജിയുടെ 14.5% ഓഹരികള്‍ വാങ്ങി. 2013-ല്‍, കെടിഎം, മുന്‍ സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹസ്‌ക്വവാര്‍ണ മോട്ടോര്‍സൈക്കിള്‍സ് ഏറ്റെടുത്തു.
പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി, 2012-ല്‍ കെടിഎം എജി എന്ന് നാമകരണം ചെയ്തു. 2015-ല്‍, 1 ബില്യണ്‍ യൂറോയുടെ വിറ്റുവരവ് സൃഷ്ടിച്ച് കെടിഎം ചരിത്രം കുറിച്ചു.1992-ലെ വിഭജനത്തിന് ശേഷം നാല് കമ്പനികളില്‍ മൂന്നെണ്ണവും നിലവില്‍ കെടിഎം ഗ്രൂപ്പിന്റെ ഭാഗമാണ്.
