എംജി മോട്ടോഴ്സ് എന്ന മോറിസ് ഗാരേജ്

ഇന്റര്‍നെറ്റുള്ള കാര്‍. അങ്ങനെ ഒരു കാറിനെ കുറിച്ചുള്ള പരസ്യം വന്നിട്ട് അധികകാലമായിട്ടില്ല. എംജി ഹെക്ടര്‍ എന്ന കാറിന്റേതായിരുന്നു ആ പരസ്യം. ലോകപ്രശസ്തമായ ഇംഗ്ലീഷ് കാര്‍ നിര്‍മാതാക്കളാണ് എംജി മോട്ടോര്‍സ് അഥവാ മോറിസ് ഗാരേജ്. 1924 ല്‍ സെയില്‍സ് ഡെസ്‌ക് ജോലിക്കാരനായ സെസില്‍ കിംബര്‍ തന്റെ ഗാരേജിലിരുന്നു സ്വന്തമായി ട്യൂണ്‍ ചെയ്‌തെടുത്ത മോറിസ് കാറാണ് ഇന്ന് ലോകപ്രശസ്തമായ എംജി മോട്ടോഴ്‌സ് . അമേരിക്കക്കാര്‍ക്ക് ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാറുകളോട് തോന്നിതുടങ്ങിയ താത്പര്യത്തെ മുതലെടുത്ത് 1945 ല്‍ എംജി മോട്ടോഴ്‌സ് പുറത്തിറക്കിയ […]

Update: 2022-01-11 05:00 GMT
story

ഇന്റര്‍നെറ്റുള്ള കാര്‍. അങ്ങനെ ഒരു കാറിനെ കുറിച്ചുള്ള പരസ്യം വന്നിട്ട് അധികകാലമായിട്ടില്ല. എംജി ഹെക്ടര്‍ എന്ന കാറിന്റേതായിരുന്നു ആ...

ഇന്റര്‍നെറ്റുള്ള കാര്‍. അങ്ങനെ ഒരു കാറിനെ കുറിച്ചുള്ള പരസ്യം വന്നിട്ട് അധികകാലമായിട്ടില്ല. എംജി ഹെക്ടര്‍ എന്ന കാറിന്റേതായിരുന്നു ആ പരസ്യം. ലോകപ്രശസ്തമായ ഇംഗ്ലീഷ് കാര്‍ നിര്‍മാതാക്കളാണ് എംജി മോട്ടോര്‍സ് അഥവാ മോറിസ് ഗാരേജ്.

1924 ല്‍ സെയില്‍സ് ഡെസ്‌ക് ജോലിക്കാരനായ സെസില്‍ കിംബര്‍ തന്റെ ഗാരേജിലിരുന്നു സ്വന്തമായി ട്യൂണ്‍ ചെയ്‌തെടുത്ത മോറിസ് കാറാണ് ഇന്ന് ലോകപ്രശസ്തമായ എംജി മോട്ടോഴ്‌സ് . അമേരിക്കക്കാര്‍ക്ക് ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാറുകളോട് തോന്നിതുടങ്ങിയ താത്പര്യത്തെ മുതലെടുത്ത് 1945 ല്‍ എംജി മോട്ടോഴ്‌സ് പുറത്തിറക്കിയ MG TC മോഡല്‍ 2,000 യൂണിറ്റുകളാണ് മാര്‍ക്കറ്റില്‍ വിറ്റഴിഞ്ഞത്. ഏറ്റവും പുതിയ ഫീച്ചറുകളും ഗാഡ്ജെറ്റുകളും ഉപയോഗിച്ചായിരുന്നു ഈ മോഡല്‍ അന്ന് വിപണിയില്‍ കമ്പനി അവതരിപ്പിച്ചത്.

ക്ലാസിക് മാഗ്‌നറ്റ് എന്ന മോഡലിന്റെ വര്‍ഷമായിരുന്നു 1956. മികച്ച പ്രകടനവും സവിശേഷതകളും കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ എല്ലാവര്‍ക്കും സ്വീകാര്യമായ മോഡലായി ഇത് മാറി. 1962 ല്‍ ചാള്‍സ് രാജകുമാരന്‍ എംജി കാറില്‍ പ്രത്യക്ഷനായതോടെ വല്ലാത്തൊരു ജനപ്രീതി എംജി മോട്ടോഴ്‌സിന് ലഭിച്ചു.

ലോകത്തിലെ ഏറ്റവും നല്ല മോഡലുകള്‍ മിതമായ നിരക്കില്‍ എംജിയുടെ പ്ലാന്റുകളില്‍ നിര്‍മ്മിക്കപ്പെട്ടു. കണക്കുകള്‍ എടുത്താല്‍ ഏകദേശം 5 ലക്ഷത്തിലധികം കാറുകള്‍ ഈ കാലയളവില്‍ വിറ്റു പോയി. എണ്‍പതുകളില്‍ കുറച്ചു പിന്നോട്ടേക്ക് പോയെങ്കിലും 1982 ല്‍ കോംപാക്റ്റ് എംജി മെട്രോയുടെ ഉത്പാദനത്തോടെ എംജി കൂടുതല്‍ ശക്തമായ തിരിച്ചു വരവു നടത്തി. ഇപ്പോഴും ഈ മോഡലിന് ആരാധകര്‍ ഒരുപാടാണ്. 2000 ത്തില്‍ എംജി എഫിന്റെ നവീകരണത്തിന്റെ ഭാഗമായി ഒരു ഹോട്ട്-ഹാച്ച്, എംജി MG ZR, രണ്ട് സ്‌പോര്‍ട്‌സ് സലൂണ്‍ മോഡലുകളായ MG ZS, MG ZT എന്നീ മോഡലുകള്‍ കമ്പനി പുറത്തിറക്കി.

എംജി മാര്‍ക്ക്, ലോങ്ബ്രിഡ്ജ് പ്ലാന്റ് എന്നിവ ചൈനയിലെ നാന്‍ജിംഗ് ഓട്ടോമൊബൈല്‍ 2007ല്‍ ഏറ്റെടുക്കുന്നു. പിന്നീട് നാന്‍ജിംഗ് ഓട്ടോമൊബൈല്‍ ചൈനീസ് സ്ഥാപനമായ SAIC മോട്ടോറിലേക്ക് ലയിച്ചതോടെ MG മോട്ടോര്‍ എന്ന പേരില്‍ വീണ്ടും കാറുകള്‍ വിപണിയില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് വ്യത്യസ്ഥതരം മോഡലുകള്‍ MG മോട്ടോഴ്‌സ് അവതരിപ്പിച്ചു. 2015 ല്‍ ആദ്യമായി SUV മോഡലും, ഒരു പ്യുവര്‍-ഇലക്ട്രിക് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഇന്റര്‍നെറ്റ് അനുയോജ്യമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെയുള്ള ഇ-മോഷന്‍ മോഡലും വിപണിയില്‍ കൊണ്ടുവന്നു.

2018 ല്‍ പുറത്തിറക്കിയ MG HS ഡിസൈനും, നൂതന സാങ്കേതികവിദ്യയും, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, റിയര്‍-ക്രോസ് ട്രാഫിക് അലേര്‍ട്ട്, 360 ഡിഗ്രി എവിഎം, 10.1 ഇഞ്ച് ഫ്‌ലോട്ടിംഗ് സെന്‍ട്രല്‍ ഡിസ്പ്ലേ എന്നീ സവിശേഷ ഫീച്ചറുകള്‍ കൊണ്ടുതന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ട മോഡലായി മാറി. MG ZS EV ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ് യു വി എന്ന പേരിലാണ് ശ്രദ്ധേയമായത്.

Tags:    

Similar News