ഫാന്‍സി നമ്പറുകള്‍ എങ്ങനെ സ്വന്തമാക്കാം?
1234, 1111, 1221,555.. തുടങ്ങി വാഹനങ്ങള്‍ക്ക് കൗതുകമുണര്‍ത്തുന്ന നമ്പറുകള്‍ കണ്ടിട്ടില്ലേ.
1234, 1111, 1221,555.. തുടങ്ങി വാഹനങ്ങള്‍ക്ക് കൗതുകമുണര്‍ത്തുന്ന നമ്പറുകള്‍ കണ്ടിട്ടില്ലേ. ഫാന്‍സി നമ്പറുകള്‍ എന്ന് വിളിക്കപ്പെടുന്ന ആ...
1234, 1111, 1221,555.. തുടങ്ങി വാഹനങ്ങള്‍ക്ക് കൗതുകമുണര്‍ത്തുന്ന നമ്പറുകള്‍ കണ്ടിട്ടില്ലേ. ഫാന്‍സി നമ്പറുകള്‍ എന്ന് വിളിക്കപ്പെടുന്ന ആ നമ്പറുകള്‍ സ്വന്തമാക്കാന്‍ വലിയ ലേലം വിളിയെല്ലാം നടന്നത് നമ്മള്‍ വാര്‍ത്തകളിലൂടെ അറിയാറുമുണ്ടല്ലോ. ഇതെങ്ങനെ സ്വന്തമാക്കാമെന്ന് ഒരിക്കലെങ്കിലും നിങ്ങളും ചിന്തിച്ചുകാണില്ലേ. ഫാന്‍സി നമ്പറുകള്‍ മാത്രമല്ല,നിങ്ങള്‍ക്ക് ഇഷടമുള്ള ഏത് നമ്പറും നിങ്ങള്‍ക്ക് സ്വന്തമാക്കാം. അത് എങ്ങനെയെന്ന് അറിയണ്ടേ
ആറ് സ്റ്റെപ്പുകളാണ് വാഹനത്തിന് ഇഷ്ടപ്പെട്ട നമ്പര്‍ എടുക്കാന്‍ ഉള്ളത്.
- കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റായ പരിവാഹനില്‍ കയറി രജിസ്റ്റര്‍ ചെയ്യുകയെന്നതാണ് ഇതില്‍ ആദ്യത്തേത്. https://parivahan.gov.in/parivahan/
നിങ്ങളുടെ അടിസ്ഥാനവിവരങ്ങള്‍ നല്‍കിവേണം രജിസ്റ്റര്‍ ചെയ്യാന്‍. (ഫാന്‍സി നമ്പര്‍ വേണ്ടാത്തവരും ഇവിടെ വാഹനത്തിന്റെ നമ്പര്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യണം)
- രജിസ്റ്റര്‍ ചെയ്തശേഷം സൈറ്റില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കാം.
https://vahan.parivahan.gov.in/fancy/faces/public/login.xhtml - ലോഗിന്‍ ചെയ്ത ശേഷം ഓണ്‍ലൈന്‍ സര്‍വ്വീസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. വൈബ്‌സൈറ്റിന്റെ മുകളിലെ മെനുവിലാണ് ഈ ഓപ്ഷന്‍ ഉള്ളത്.
- ഈ ഓപഷനില്‍ ഫാന്‍സി നമ്പര്‍ ബുക്കിങ് എന്ന സബ് മെനു കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുക.
- ഇവിടെ നമുക്ക് വേണ്ട നമ്പര്‍ ലഭ്യമാണോ എന്ന് നമുക്ക് പരിശോധിക്കാം. ഇതിന് ആദ്യം നമ്മുടെ ആര്‍ ടി ഓ തിരഞ്ഞെടുക്കണം. ഉദാഹരണത്തിന് എറണാകുളം ആര്‍ ടി ഓ ആണ് നിങ്ങളുടേത് എങ്കില്‍ കെ എല്‍ 07 എറണാകുളം തിരഞ്ഞെടുക്കുക. അപ്പോള്‍ ലഭ്യമായിട്ടുള്ള എല്ലാ നമ്പറുകളുടേയും ലിസ്റ്റ് അവിടെ പ്രത്യക്ഷപ്പെടും. ഇതില്‍ നമുക്ക് വേണ്ട പ്രത്യേക നമ്പര്‍ വീണ്ടും സെര്‍ച്ച് ചെയ്യാവുന്നതാണ്.
ഉദാഹരണത്തിന് 1234 എന്ന നമ്പറാണ് നമുക്ക് വേണ്ടത് എങ്കില്‍ പ്രസ്തുത കോളത്തില്‍ 1234 എന്ന് സെര്‍ച്ച് കൊടുത്താല്‍ നമ്പര്‍ ലഭ്യമാണോ എന്നും ആരെങ്കിലും ഈ നമ്പറിനായി ബുക്ക് ചെയ്തിട്ടുണ്ടോയെന്നും അറിയാന്‍ സാധിക്കും
- നമുക്ക് വേണ്ട നമ്പര്‍ സെലക്ട് ചെയ്ത് ലേലത്തില്‍ പങ്കെടുക്കുക. നമ്പര്‍ ബുക്ക് ചെയ്യാനായി മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള ഫീസോ അല്ലെങ്കില്‍ ലേലത്തിനുള്ള അടിസ്ഥാന തുകയോ അടക്കണം. കേരളത്തില്‍ 3000 രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്.
നിങ്ങള്‍ ബുക്ക് ചെയ്ത നമ്പറിന് വേറെ ആവശ്യക്കാരില്ല എങ്കില്‍ അടിസ്ഥാന തുകയ്ക്ക് തന്നെ നിങ്ങള്‍ക്ക് ആ നമ്പര്‍ അനുവദിക്കും. അതല്ല ആരെങ്കിലും അതേ നമ്പറിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ ലേലത്തില്‍ പങ്കെടുത്ത് ഉയര്‍ന്ന വിലയ്ക്ക് നമ്പര്‍ സ്വന്തമാക്കേണ്ടിവരും.
സൂപ്പര്‍ എലൈറ്റ്, സിംഗിള്‍ ഡിജിറ്റ്, സെമി ഫാന്‍സി തുടങ്ങി വിവിധ വിഭാഗങ്ങളായി നമ്പറുകളെ തരംതിരിച്ചിട്ടുണ്ട്. സൂപ്പര്‍ എലൈറ്റ് നമ്പറുകള്‍ക്ക് ലക്ഷങ്ങളാണ് ബുക്കിങ് ഫീയായി നിശ്ചയിച്ചിട്ടുണ്ട്.