മിൻഡാ കോർപറേഷൻ, പ്രിക്കോളിന്റെ 21 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നു

ഒരു ഓഹരിക്ക് ശരാശരി 209- 209.24 രൂപ നിരക്കിലാണ് വിൽപ്പനക്കാർ ഓഹരികൾ വിറ്റത്.

Update: 2023-02-18 07:58 GMT

ഡെൽഹി : പ്രമുഖ ഓട്ടോമോട്ടീവ് കമ്പനിയായ മിൻഡാ കോർപറേഷൻ, വാഹന നിർമാണ വസ്തുക്കളുടെ നിർമാണ കമ്പനിയായ പ്രിക്കോളിന്റെ 21 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നു. കമ്പനി 525 കോടി രൂപയുടെ ഓഹരികളാണ് സ്വന്തമാക്കിയത്. ബിഎസ്ഇ, എൻഎസ്ഇ എന്നിവിടങ്ങളിൽ നിന്നും ഓഹരി ഒന്നിന് 208.93 -209 രൂപ നിരക്കിൽ ആകെ 2,51,40,340 ഓഹരികളാണ് മിൻഡാ വാങ്ങിയത്.

സ്ട്രീം വാല്യൂ ഫണ്ട്, യുണിക് ഫിൻമാൻ കൺസൾട്ടൻസി, ആന്തര ഇന്ത്യ എവർഗ്രീൻ ഫണ്ട്, ശ്രദ്ധേയ ബിൽഡ് ഹോം, അനിരുദ്ധ് ദമാമി എന്നിവർ ചേർന്ന് 2.70 കോടി ഓഹരികൾ വിറ്റഴിച്ചു.

ഒരു ഓഹരിക്ക് ശരാശരി 209- 209.24 രൂപ നിരക്കിലാണ് വിൽപ്പനക്കാർ ഓഹരികൾ വിറ്റത്.

വെള്ളിയാഴ്ച പ്രിക്കോളിന്റെ ഓഹരികൾ എൻഎസ്ഇയിൽ 4.66 ശതമാനം ഇടിഞ്ഞ് 198.60 രൂപയിലും ബിഎസ്ഇയിൽ 199.05 രൂപയിലുമാണ് ക്ലോസ് ചെയ്തത്.

മിൻഡ കോർപ്പറേഷൻ ഇന്ത്യൻ ഓട്ടോമോട്ടീവ് ഇൻഡസ്ട്രിക്ക് വേണ്ടി ഇഗ്നിഷൻ സ്വിച്ചുകൾ നിർമ്മിക്കുന്നു, അശോക് മിൻഡ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ്. ഇതിന്റെ ഓഹരികൾ എൻഎസ്ഇയിൽ 203.85 രൂപയിലും ബിഎസ്ഇയിൽ 204.10 രൂപയിലുമാണ്.


Minda Corp buys 21 pc stake in Pricol for Rs 525 crore

Tags:    

Similar News