ബജാജ് ഓട്ടോ ഓഹരികള്‍ കുതിച്ചു

  • 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്ക്
  • എന്‍എസ്ഇയില്‍ 5 ശതമാനം ഉയര്‍ന്ന് ഓഹരി ഒന്നിന് 5,395 രൂപയിലെത്തി

Update: 2023-10-19 10:25 GMT

സെപ്റ്റംബര്‍ പാദത്തില്‍  സംയോജിത അറ്റാദായം 17.51 ശതമാനം വര്‍ധിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ബജാജ് ഓട്ടോയുടെ ഓഹരികള്‍ 6 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.   എന്‍എസ് ഇയില്‍  52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5495 രൂപയില്‍ എത്തിയശേഷം  5473 .75 രൂപയിലാണ് ക്ലോസ് ചെയ്തത്.

സെപ്റ്റംബര്‍ പാദത്തില്‍ ബജാജ് ഓട്ടോയുടെ ഏകീകൃത അറ്റാദായം 17.51 ശതമാനം ഉയര്‍ന്ന് 2,020 കോടി രൂപയിലെത്തി. പൂനെ ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,719 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബുധനാഴ്ചത്തെ വിപണി സമയത്തിന് ശേഷമാണ് ബജാജ് ഓട്ടോയുടെ ത്രൈമാസ ഫലം പ്രഖ്യാപിച്ചത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മൊത്ത വരുമാനം 10,537 കോടി രൂപയില്‍ നിന്ന് 11,207 കോടി രൂപയായി ഉയര്‍ന്നതായി ബജാജ് ഓട്ടോ അറിയിച്ചു. പ്രവർത്തന വരുമാനം 6 ശതമാനം വര്‍ധിച്ച് 10,777 കോടി രൂപയിലെത്തി.

Tags:    

Similar News