ഹീറോ മോട്ടോകോര്‍പ് ഇറ്റലിയിലേക്ക്

പെല്‍പി ഇന്റര്‍നാഷണലുമായി വിതരണ പങ്കാളിത്തം

Update: 2025-10-13 11:21 GMT

ഹീറോ മോട്ടോകോര്‍പ് ഇറ്റാലിയന്‍ വിപണിയില്‍ പ്രവേശിച്ചു.പെല്‍പി ഇന്റര്‍നാഷണലുമായുള്ള വിതരണ പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു.

എക്‌സ്പള്‍സ് 200 4വി, എക്‌സ്പള്‍സ് 200 4വി പ്രോ, ഹങ്ക് 440 എന്നീ മോഡലുകളാണ് കമ്പനി ഇറ്റലിയില്‍ അവതരിപ്പിക്കുന്നത്.

ഹീറോ മോട്ടോകോര്‍പ്പിന്റെ 49-ാമത് അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനമാണ് ഇത്. തുടക്കത്തില്‍ ഹീറോ മോട്ടോകോര്‍പ് ഇറ്റലിയിലെ പ്രധാന നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

160-ലധികം ഡീലര്‍മാരുടെ ശൃംഖലയിലൂടെ ഇറ്റലിയിലുടനീളം ഇരുചക്ര വാഹന വില്‍പ്പന, സേവനം, പാര്‍ട്സ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഇറ്റലിയിലെ ഏറ്റവും വലിയ വിതരണക്കാരില്‍ ഒന്നാണ് പെല്‍പി ഇന്റര്‍നാഷണല്‍.

'ഹീറോ മോട്ടോകോര്‍പ്പിന്റെ ഇറ്റലിയിലേക്കുള്ള പ്രവേശനത്തെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അവരുടെ ആഗോള നിലവാരം, ഉല്‍പ്പന്ന നിലവാരം, 5 വര്‍ഷത്തെ വാറണ്ടിയുടെ സമാനതകളില്ലാത്ത പ്രതിബദ്ധത എന്നിവ ഞങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്നു,' പെല്‍പി ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ സിസാരെ ഗാലി പറഞ്ഞു. 

Tags:    

Similar News