ഹ്യൂണ്ടായിയോട് കിടപിടിക്കാൻ തകർപ്പൻ മോഡലുകളുമായി ഹോണ്ട

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കൂടുതൽ മോഡലുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി ഹോണ്ട

Update: 2025-11-01 06:08 GMT

ഹ്യൂണ്ടായിൽ നിന്നുൾപ്പെടെയുള്ള കടുത്ത മത്സരം നേരിടാൻ പുതിയ കാറുകളുമായി വിപണി പിടിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട. അടുത്ത 10 വർഷത്തിനുള്ളിൽ ഹോണ്ട ഇന്ത്യയിൽ 10 പുതിയ കാറുകളാണ് പുറത്തിറക്കുന്നത്. ഇതിൽ ഏഴ് എസ്‌യുവികളുമുണ്ട്. ഇന്ത്യയിൽ നിന്ന് നിർമ്മിച്ച് കയറ്റുമതി ചെയ്യാൻ ഒരുങ്ങുന്ന 0 സീരീസ് α എസ്‌യുവി മോഡലും പുതിയതായി ലോഞ്ച് ചെയ്യുന്ന വാഹനങ്ങളിൽ ഉൾപ്പെടും.

സുസുക്കി, ടൊയോട്ട, ഹ്യുണ്ടായ് എന്നിവ കൂടുതൽ മോഡലുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നതിനാൽ ഈ രംഗത്തെ കിടമത്സരം നേരിടാൻ ഒരുങ്ങുകയാണ് ഹോണ്ട. പുതിയ ലോഞ്ചുകളിൽ പ്രാദേശികമായി വികസിപ്പിച്ച ഉൽപ്പന്നങ്ങളും രാജ്യാന്തര മോഡലുകളും ഉൾപ്പെടും

0 സീരീസ് α എസ്‌യുവി നിലവിലുള്ള എലിവേറ്റുമായി ഘടകങ്ങൾ പങ്കിടും എലിവേറ്റ് മിഡ്‌സൈസ് എസ്‌യു, സിറ്റി, അമേസ് സെഡാനുകൾ ഉൾപ്പെടെ കുറച്ച് മോഡലുകളുമായാണ് ഇപ്പോൾ ഹോണ്ടയുടെ വിൽപ്പന. ഇത് വിപണി വിഹിതത്തിൽ ഹോണ്ടക്ക് വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയവ വലിയ വെല്ലുവിളിയുമാകുന്നുണ്ട്.  ഈ സാഹചര്യത്തിലാണ്  കൂടുതൽ മോഡലുകൾ പുറത്തിറക്കാൻ ഹോണ്ട  തയ്യാറെടുക്കുന്നത്. 



Tags:    

Similar News