കൈനെറ്റിക് ലൂണയുടെ ഇലക്ട്രിക് പതിപ്പ് ബുക്ക് ചെയ്യാം 500 രൂപ നല്‍കിയാല്‍

  • അടുത്ത മാസമാണ് ഇ-ലൂണ ലോഞ്ച് ചെയ്യുന്നത്
  • ജനുവരി 26 മുതല്‍ 500 രൂപ നല്‍കി ബുക്ക് ചെയ്യാം
  • കൈനെറ്റിക് ഗ്രീന്‍ ആണ് ഇ-ലൂണ പുറത്തിറക്കുന്നത്

Update: 2024-01-25 10:10 GMT

ഇന്ത്യയിലെ നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ ഉള്ള വ്യത്യാസമില്ലാതെ പൊതു നിരത്തുകളിലെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു കൈനെറ്റിക് ലൂണ.

വളരെ ചെലവ് കുറഞ്ഞ യാത്ര പ്രദാനം ചെയ്തിരുന്ന ലൂണ പക്ഷേ, സ്‌കൂട്ടറുകളും, എന്‍ട്രി ലെവല്‍ മോട്ടോര്‍ സൈക്കിളുകളും വിപണി കൈയ്യടിക്കയതോടെ ലൂണ മെല്ലെ അപ്രത്യക്ഷമായി.

എന്നാലിപ്പോള്‍ വന്‍ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണു കൈനെറ്റിക് ലൂണ. ഇലക്ട്രിക് രൂപത്തിലാണ് കൈനെറ്റിക് ലൂണ തിരിച്ചുവരുന്നത്.

അടുത്ത മാസമാണ് ഇ-ലൂണ ലോഞ്ച് ചെയ്യുന്നത്.

ജനുവരി 26 മുതല്‍ 500 രൂപ നല്‍കി ബുക്ക് ചെയ്യാനാകുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.

കൈനെറ്റിക് ഗ്രീന്‍ ആണ് ഇ-ലൂണ പുറത്തിറക്കുന്നത്.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ കൈനറ്റിക് ഗ്രീനിന് നിര്‍മാണ സൗകര്യമുണ്ട്. ഓരോ മാസവും 5,000 യൂണിറ്റുകള്‍ വരെ പുറത്തിറക്കാനുള്ള ശേഷിയാണ് ഇവിടെയുള്ളതെന്ന് കമ്പനി പറഞ്ഞു. 2kwh ബാറ്ററിയാണുള്ളത്. 110 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

Tags:    

Similar News