ആഭ്യന്തര വിപണിയില്‍ മാരുതിയുടെ വില്‍പ്പന മൂന്നുകോടി കടന്നു
വാഹനവില്‍പ്പന ആദ്യ ഒരുകോടിയിലെത്താന്‍ കമ്പനി 28 വര്‍ഷവും 2 മാസവും എടുത്തു
ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന് മൂന്ന് കോടി കടന്നു.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ കമ്പനി 28 വര്‍ഷവും 2 മാസവും കൊണ്ടാണ് ആദ്യ ഒരു കോടി യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടത്. അടുത്ത ഒരു കോടി യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ 7 വര്‍ഷവും 5 മാസവും വേണ്ടിവന്നു.
എന്നാല്‍ ആഭ്യന്തര വിപണിയില്‍ അടുത്ത ഒരു കോടി യൂണിറ്റുകള്‍ വിറ്റഴിച്ചത് 6 വര്‍ഷവും 4 മാസവും എന്ന റെക്കോര്‍ഡ് സമയത്തിനുള്ളിലാണെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട 3 കോടി യൂണിറ്റുകളില്‍ ഏറ്റവും ജനപ്രിയ മോഡലായി ആള്‍ട്ടോ ഉയര്‍ന്നുവന്നു. 47 ലക്ഷത്തിലധികം യൂണിറ്റുകളആണ് ഈ മോഡല്‍ വിറ്റഴിച്ചത്. തൊട്ടുപിന്നില്‍ വാഗണ്‍ ആര്‍ ആണ്. ഇത് ഏകദേശം 34 ലക്ഷം യൂണിറ്റുകളും സ്വിഫ്റ്റ് 32 ലക്ഷത്തിലധികം യൂണിറ്റുകളും വിറ്റഴിച്ചു.
കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പത്ത് വാഹനങ്ങളില്‍ കോംപാക്റ്റ് എസ്യുവികളായ ബ്രെസ്സയും ഫ്രോങ്ക്‌സും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാഹന നിര്‍മ്മാതാക്കള്‍ പറഞ്ഞു.
കഴിയുന്നത്ര ആളുകളിലേക്ക് മൊബിലിറ്റിയുടെ സന്തോഷം എത്തിക്കുന്നതിന് കമ്പനി സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുമെന്ന് മാരുതി സുസുക്കി ഇന്ത്യ എംഡിയും സിഇഒയുമായ ഹിസാഷി തകേച്ചി പറഞ്ഞു.
1983 ഡിസംബര്‍ 14 നാണ് കമ്പനി ഐക്കണിക് മാരുതി 800 ആദ്യ ഉപഭോക്താവിന് കൈമാറിയത്. മാരുതി സുസുക്കി നിലവില്‍ 19 മോഡലുകളിലായി 170-ലധികം വകഭേദങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
