ഭവീഷ് അഗര്‍വാള്‍ പടിയിറങ്ങുന്നു; ഒലയെ നയിക്കാന്‍ പുതിയ സിഇഒ വരുന്നു

ഒലയുടെ സ്ഥാപകനായ ഭവീഷ് അഗര്‍വാള്‍ കമ്പനിയുടെ തുടക്കം മുതലുള്ള സിഇഒയാണ്

Update: 2023-09-01 07:55 GMT

ഒലയുടെ സ്ഥാപകന്‍ ഭവീഷ് അഗര്‍വാള്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ഒല കാബ്‌സിന്റെ പുതിയ സിഇഒയായി ചുമതലയേല്‍ക്കുന്നത് എഫ്എംസിജി ഭീമനായ യൂണിലിവറിലെ മുന്‍ എക്‌സിക്യുട്ടീവായിരിക്കുമെന്നു സൂചനയുണ്ട്. അടുത്തയാഴ്ചയോടെ പുതിയ സിഇഒ ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഒലയുടെ സ്ഥാപകനായ ഭവീഷ് അഗര്‍വാള്‍ കമ്പനിയുടെ തുടക്കം മുതലുള്ള സിഇഒയാണ്. ഒലയുടെ ഇ-സ്‌കൂട്ടര്‍ വിഭാഗത്തോടൊപ്പം ഭവീഷ് അഗര്‍വാള്‍ കാബ് ബിസിനസും കൈകാര്യം ചെയ്തു വരികയാണ്.

ഭവീഷ് അഗര്‍വാള്‍ ഒല കാബ്‌സിന്റെ നടത്തിപ്പുകാരായ എഎന്‍ഐ ടെക്‌നോളജീസിന്റെ നേതൃത്വം ഏറ്റെടുക്കുമോ അതോ അനുബന്ധ സ്ഥാപനമായ ഒല ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചുമതലയിലേക്ക് പ്രവേശിക്കുമോ എന്ന കാര്യം വ്യക്തമല്ല.

Tags:    

Similar News