പോപ്പുലര്‍ വെഹിക്കിള്‍സിന്റെ വരുമാനം 4,274.7 കോടി രൂപയിലേക്കുയര്‍ന്നു

  • ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസക്കാലത്തെ വരുമാനത്തിലാണ് വര്‍ധന.
  • 19.4 ശതമാനത്തിന്‍രെ മുന്നേറ്റമാണ് തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുണ്ടായിരിക്കുന്നത്.
  • ഐപിഒയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കമ്പനി നന്ദി രേഖപ്പെടുത്തി

Update: 2024-04-11 09:02 GMT

പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പത് മാസ വരുമാനം 4,274.7 കോടി രൂപ. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 3,581.6 കോടി രൂപയെ അപേക്ഷിച്ച് 19.4 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നികുതിക്ക് മുന്‍പുള്ള ലാഭം 23 ശതമാനം ഉയര്‍ന്ന് 216.7 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 176.1 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 12.5 ശതമാനം ഉയര്‍ന്ന് 56 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 49.7 കോടി രൂപയാണ് അറ്റാദായം. ഇപിഎസ് ഒന്‍പത് മാസം കൊണ്ട് 12.5 ശതമാനം ഉയര്‍ന്ന് 8.9 രൂപയായി. മുന്‍വര്‍ഷം സമാന കാലയളവില്‍ 7.9 രൂപയായിരുന്നു.

ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ വരുമാനം 16.9 ശതമാനം ഉയര്‍ന്ന് 1,426.5 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,220.4 കോടി രൂപയായിരുന്നു. നികുതിക്ക് മുന്‍പുള്ള ലാഭം 35.3 ശതമാനം ഉയര്‍ന്ന് 70.8 കോടി രൂപയിലെത്തി. 2022 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇത് 52.3 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിലെ അറ്റാദായം 50.2 ശതമാനം ഉയര്‍ന്ന് 15.9 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 10.6 കോടി രൂപയാണ് അറ്റാദായം. 2023 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇപിഎസ് 50.2 ശതമാനം ഉയര്‍ന്ന 2.5 രൂപയായി. മുന്‍വര്‍ഷം സമാന കാലയളവില്‍ 1.7 രൂപയായിരുന്നു.

ഐപിഒയുടെ വിജയത്തിന് സംഭാവന നല്‍കി പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് കുടുംബത്തില്‍ ചേര്‍ന്ന ഒരു ലക്ഷം നിക്ഷേപകര്‍ക്ക് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുവെന്ന് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ നവീന്‍ ഫിലിപ്പ് പറഞ്ഞു.

Tags:    

Similar News