റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഒരു മാസ് എന്‍ട്രി; വരുന്നു ഹണ്ടര്‍ 450

  • ഹണ്ടര്‍ 450 ന്റെ ലോഞ്ച് തീയതി ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല
  • അഡ്വഞ്ചര്‍ ടൂറര്‍ എന്നതിനേക്കാള്‍ നഗരയാത്രയ്ക്കായിരിക്കും ഹണ്ടര്‍ 450 കൂടുതല്‍ ഊന്നല്‍ നല്‍കുക
  • ഹിമാലയന്‍ 450-നേക്കാള്‍ വില കുറവായിരിക്കും ഹണ്ടര്‍ 450 ന്

Update: 2024-01-24 09:11 GMT

ജനപ്രിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് നിരവധി പുതിയ മോട്ടോര്‍ ബൈക്കുകളുമായി എത്തുകയാണ്.

ഇത്തരത്തില്‍ വരാനിരിക്കുന്ന പുതിയ മോഡലുകളിലൊന്നാണ് ഹണ്ടര്‍ 450.

അഡ്വഞ്ചര്‍ ടൂറര്‍ എന്നതിനേക്കാള്‍ നഗരയാത്രയ്ക്കായിരിക്കും ഹണ്ടര്‍ 450 കൂടുതല്‍ ഊന്നല്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം എന്‍ഫീല്‍ഡ് സമീപകാലത്ത് പുറത്തിറക്കിയ ഹിമാലയന്‍ 450 പ്രധാനമായും സാഹസിക യാത്ര നടത്തുന്നവരെ ലക്ഷ്യമിട്ടുള്ളതായിരുന്നു.

നഗരയാത്രയ്ക്ക് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത് സാഹസിക ബൈക്കുകളെ ആയിരിക്കില്ലെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 450 വികസിപ്പിക്കുന്നത്.

ഹണ്ടര്‍ 450 ന്റെ ലോഞ്ച് തീയതി ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും ഹിമാലയന്‍ 450-നേക്കാള്‍ വില കുറവായിരിക്കും ഹണ്ടര്‍ 450 ന് എന്നാണു സൂചന.

Tags:    

Similar News