റോയൽ എൻഫീൽഡ് ഇനി ആമസോണിലൂടെ

റോയൽ എൻഫീൽഡ് ബൈക്കുകൾ ഇനി ആമസോണിലൂടെയും വാങ്ങാം

Update: 2025-10-21 10:19 GMT

റോയൽ എൻഫീൽഡ് ഇനി ആമസോണിലൂടെയും വാങ്ങാം. ഫ്‌ലിപ്കാര്‍ട്ടിന് പിന്നാലെ ഇരുചക്ര വാഹന വില്‍പ്പന ആരംഭിച്ചിരിക്കുകയാണ് ആമസോൺ. റോയൽ എൻഫീൽഡിൻ്റെ 350 സിസി സെഗ്മെന്റിലെ ക്ലാസിക് 350, ഹണ്ടര്‍ 350, ബുള്ളറ്റ് 350, മെറ്റിയര്‍ 350, ഗോവന്‍ ക്ലാസിക് 350 എന്നിവയാണ് ആദ്യഘട്ടത്തില്‍ ലഭ്യമാകുന്നത്. ഇതേ മോഡലുകള്‍ ഫ്‌ലിപ്കാര്‍ട്ട് വഴിയും നേരത്തെ തന്നെ വില്‍പ്പനയ്‌ക്കെത്തിയിരുന്നു.

കൂടുതല്‍ മോഡലുകള്‍ ഉടന്‍ തന്നെ ഓണ്‍ലൈനില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഹിമാലയന്‍ 450, ഗറില്ല 450, സ്‌ക്രം 450 തുടങ്ങിയ വലിയ ബൈക്കുകള്‍ക്കൊപ്പം 650 സി.സി സെഗ്മെന്റിലെ കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നിവയും വിപണിയില്‍ എത്തിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പദ്ധതി.

ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഓൺലൈനിലൂടെ വാഹനങ്ങൾ സ്വന്തമാക്കാം. ബൈക്കുകള്‍ക്ക് ഫ്‌ലെക്സിബിള്‍ പേയ്‌മെന്റ് ഓപ്ഷൻ ലഭ്യമാണ്. അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് ആദ്യഘട്ട വില്‍പ്പന.

ഉപഭോക്താക്കള്‍ക്ക് ഡീലര്‍ഷിപ്പുകളും, സര്‍വീസ് സെന്ററുകളും ഓണ്‍ലൈനായി സെലക്ട് ചെയ്യാം. മോട്ടോര്‍സൈക്കിളിനൊപ്പം ആക്‌സസറികളും റൈഡിങ് ഗിയറുകളും ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും വാങ്ങാനാകും.

റോയൽ എൻഫീൽഡ് ഇ-കൊമേഴ്‌സിൽ  ഇതാദ്യമായല്ല . ഫ്ലിപ്കാർട്ടുമായി നേരത്തത്തെ പങ്കാളിത്തത്തിലേർപ്പെട്ടിരുന്നു. പരമ്പരാഗത ഡീലർമാരിലൂടെയാണ് വിൽപ്പന ഇപ്പോഴും നടക്കുന്നതെങ്കിലും ഡിജിറ്റൽ സാനിധ്യം ശക്തമാക്കുകയാണ്  കമ്പനി. നീക്കം പൂർണ്ണമായും ഇന്ത്യൻ വിപണിയെ കേന്ദ്രീകരിച്ചാണ്. 

Tags:    

Similar News