വില്‍പ്പനയില്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ മുന്നിലെന്ന് ഹ്യൂണ്ടായ്

  • നിലവില്‍ വില്‍ക്കപ്പെടുന്നത് 60 ശതമാനവും എസ്യുവികള്‍
  • ക്രെറ്റയുടെ പുതിയ പതിപ്പും കമ്പനി അവതരിപ്പിച്ചു

Update: 2024-01-16 10:25 GMT

ഈ വര്‍ഷം മൊത്ത വാഹന വില്‍പ്പനയുടെ 65 ശതമാനവും സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ സിഒഒ തരുണ്‍ ഗാര്‍ഗ്. നിലവില്‍ എസ്യുവി വില്‍പ്പനയില്‍ നിന്ന് മൊത്തം വോളിയത്തിന്റെ 60 ശതമാനം കമ്പനിക്ക് ലഭിക്കുന്നുണ്ട്.

താലേഗാവിലെ പ്ലാന്റില്‍ ഹ്യൂണ്ടായ് 7,000 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കമ്പനി അധികൃതര്‍ വിസമ്മതിച്ചു.

അതേസമയം, 10.99 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വിലയുള്ള മിഡ്-സൈസ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ക്രെറ്റയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചുകൊണ്ട് കമ്പനി അതിന്റെ എസ്യുവി പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അടുത്ത വര്‍ഷം മഹാരാഷ്ട്രയിലെ തലേഗാവ് പ്ലാന്റില്‍ പുതുതായി ഏറ്റെടുത്ത നിര്‍മാണശാലയില്‍ ഉല്‍പ്പാദനം ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

Tags:    

Similar News