ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളെന്ന സ്ഥാനം തിരിച്ചുപിടിച്ച് ടാറ്റ മോട്ടോഴ്‌സ്

മാരുതി സുസുക്കിയെ മറികടന്നാണ് ഈ സ്ഥാനത്തെത്തിയത്

Update: 2024-01-31 04:48 GMT

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളെന്ന സ്ഥാനം തിരിച്ചുപിടിച്ച് ടാറ്റ മോട്ടോഴ്‌സ്

ജനുവരി 30 ന് വ്യാപാരത്തിനിടെ ഓഹരി നടത്തിയ മുന്നേറ്റമാണ് ടാറ്റ മോട്ടോഴ്‌സിന്റെ വിപണി മൂല്യം ഉയരാന്‍ കാരണമായത്. ഓഹരി വില 886.30 രൂപ വരെ ഉയര്‍ന്നതോടെ വിപണി മൂല്യം 3.24 ലക്ഷം കോടി രൂപയിലെത്തി.

മാരുതി സുസുക്കിയുടെ വിപണി മൂല്യം 3.15 ലക്ഷം കോടി രൂപയാണ്.

ജനുവരി 30 ന് എന്‍എസ്ഇയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വ്യാപാരം ക്ലോസ് ചെയ്തത് 858.85 രൂപ എന്ന നിലയിലായിരുന്നു.

2016 മുതല്‍ മാരുതി സുസുക്കിയായിരുന്നു ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കള്‍. ഏഴ് വര്‍ഷമായി നിലനിര്‍ത്തിയിരുന്ന ഈ സ്ഥാനമാണ് ഇപ്പോള്‍ മാരുതിയില്‍ നിന്നും ടാറ്റ മോട്ടോഴ്‌സ് തിരികെ പിടിച്ചത്.

ഉപഭോക്താക്കള്‍ ചെറിയ ഹാച്ച്ബാക്കുകളെക്കാള്‍ കൂടുതലായി എസ്‌യുവികള്‍ വാങ്ങിയതാണ് വാഹന വിപണിയില്‍ മുന്നേറാന്‍ ടാറ്റ മോട്ടോഴ്‌സിനെ സഹായിച്ചത്.

കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി ഒന്‍പത് ശതമാനത്തിലേറെയാണ് മുന്നേറിയത്. കാറുകളുടെ ശക്തമായ വില്‍പ്പനയെ തുടര്‍ന്നു വിപണിയില്‍ പ്രതിഫലിച്ച ശുഭാപ്തിവിശ്വാസമാണു ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി മുന്നേറാന്‍ കാരണമായത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നതും ടാറ്റ മോട്ടോഴ്‌സാണ്. അതേസമയം മാരുതി ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം ഇതു വരെ ആരംഭിച്ചിട്ടില്ല.

...........................

Tags:    

Similar News