ബില്യണ്‍ബ്രെയിന്‍സ് ഗാരേജ് വെഞ്ച്വേഴ്സ് ലിമിറ്റഡ് (ഗ്രോ) ഐപിഒ നവംബര്‍ 4 മുതല്‍

ഗ്രോ ഐപിഒിലൂടെ സമാഹരിക്കുന്നത് 6632 .20 കോടി രൂപ

Update: 2025-10-31 10:51 GMT

കൊച്ചി: ബില്യണ്‍ബ്രെയിന്‍സ് ഗാരേജ് വെഞ്ച്വേഴ്സ് ലിമിറ്റഡിന്‍റെ (ഗ്രോ) പ്രാഥമിക ഓഹരി വില്‍പന  2025 നവംബര്‍ നാല് മുതല്‍ ഏഴ് വരെ നടക്കും. 6630 കോടി രൂപയാണ് സമാഹരിക്കുന്നത്. 1060 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 55 കോടി  ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഫർ ഫോർ സെയിലിലൂടെ 5572 .30 കോടി രൂപ സമാഹരിക്കും.

രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 95 മുതല്‍ 100 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 150 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 150ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, ജെ.പി. മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നീ  സ്ഥാപനങ്ങളാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. ഓഹരി ഒന്നിന് 95 രൂപ മുതൽ 100 രൂപ വരെയാണ് പ്രൈസ് ബാൻഡ്. 150 ഓഹരികളുടെ ഒരു ലോട്ടിന് അപേക്ഷിക്കാം. റീട്ടെയിൽ നിക്ഷേപകർ ഏറ്റവും കുറഞ്ഞത് 15,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികളിലൊന്നായ ഗ്രോയ്ക്ക്1.4 കോടിയിലധികം സജീവ ഉപഭോക്താക്കളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Tags:    

Similar News