രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഉടമകൾക്ക് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 26 രൂപ എന്ന നിലയിലാണ് ലാഭ വിഹിതം നൽകുന്നത്. 2025 മാര്‍ച്ച് 25ന് പട്ടികയിലുള്ള ഓഹരി ഉടമകള്‍ക്കാണ് ലാഭവിഹിതത്തിന് അര്‍ഹത. 30 ദിവസത്തിനകം സെബിയുടെ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇടക്കാല ലാഭവിഹിതം നല്‍കും. 2011 മുതല്‍ കമ്പനി എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്നുണ്ട്. അന്നു മുതല്‍ ഇതുവരെ പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ആകെ 181.50 രൂപ ലാഭവിഹിതമാണ് നല്‍കിയിട്ടുള്ളത്.