മുഹൂർത്ത വ്യാപാരം ഉറ്റുനോക്കി വിപണി; പ്രധാന ചടങ്ങുകളും സമയക്രമവും ഇങ്ങനെ
നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപാവലി മുഹൂർത്ത വ്യാപാരം ഇന്ന്. സമയ ക്രമം ഇങ്ങനെ
സംവത് 2082 എന്ന പുതുവർഷത്തിൻ്റെ തുടക്കം ഓഹരി വിപണിക്ക് എങ്ങനെ എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ. ഇത്തവണ ദീപാവലി മുഹൂർത്ത വ്യാപാരത്തിൻ്റെ ട്രേഡിങ് സമയക്രമത്തിൽ പതിവില്ലാത്ത ഒരു മാറ്റമുണ്ട്. ഇത്തവണ 1.45 മുതൽ 2.45 മുതലുള്ള ഒരു മണിക്കൂറാണ് വ്യാപാരം. 1.30 മുതൽ 1.45 വരെയാണ് പ്രീ ഓപ്പണിങ് സെഷൻ.
വിശദമായ സമയക്രമം
ബ്ലോക്ക് ഡീൽ സെഷൻ 1:15 പിഎം – 1:30 പിഎം
പ്രീ-ഓപ്പൺ സെഷൻ- 1:30 പിഎം – 1:45 പിഎം
മാർക്കറ്റ് 1:45 പിഎം – 2:45 പിഎം
ട്രേഡ് മോഡിഫിക്കേഷൻ കട്ട്-ഓഫ്- 2:55 പിഎം – 3:05 പിഎം
ക്ലോസിംഗ് സെഷൻ 2:55 പിഎം – 3:05 പിഎം
മുഹൂർത്ത വ്യാപാരം പ്രധാന ചടങ്ങുകൾ എന്തൊക്കെ?
മുഹൂർത്ത വ്യാപാരത്തോട് അനുബന്ധിച്ച് ഇന്ത്യയിലുടനീളം നടത്തുന്ന ചടങ്ങുകൾ വ്യത്യസ്തമാണ് .ഉത്തരേന്ത്യയിൽ മുഹൂർത്ത വ്യാപാരത്തിന് മുന്നോടിയായി വ്യാപാരികൾ ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ട്. ഗുജറാത്തിലും മഹാരാഷ്ട്രയിലും എക്സ്ചേഞ്ചുകളിൽ പ്രത്യേക ലക്ഷ്മി പൂജ ചടങ്ങുകൾ നടത്തുന്നു.
Also Read:https://www.myfinpoint.com/market/stock-market-updates/stocks-to-watch-on-muhurat-trading-2094130
കിഴക്കേ ഇന്ത്യയിൽ വിപണി പ്രവേശനത്തിന് മുമ്പ് വ്യാപാരികൾ പ്രത്യേക പൂജ നടത്താറുണ്ട്. ദക്ഷിണേന്ത്യയിലേക്ക് വരുമ്പോൾ പ്രാദേശിക ജ്യോതിശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് സമയ ക്രമീകരണങ്ങൾ. 2015 നും 2024 നും ഇടയിലുള്ള മുഹൂർത്ത വ്യാപാര സെഷനുകൾ ഭൂരിപക്ഷവും പോസിറ്റീവ് ആയിരുന്നു. ഇത് നിക്ഷേപകരുടെ അനുകൂല വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് സെഷനുകളിൽ എട്ടു സെഷനുകളിലും പച്ച കത്തിയിരുന്നു.
