ബുള്ളിഷ് വേവ് മാർക്കറ്റിൽ നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും പുതിയ ഉയരങ്ങളിൽ
ഓഹരി വിപണിയിലെ ചലനങ്ങൾ; സാങ്കേതിക വിശകലനം
ബുധനാഴ്ച ഇന്ത്യൻ ഓഹരി വിപണി ശക്തമായ മുന്നേറ്റം തുടരുകയാണ്. ആഗോള വിപണി സാഹചര്യങ്ങളും അമേരിക്കൻ ഫെഡറൽ റിസർവ് ഈ മാസം പലിശനിരക്ക് കുറയ്ക്കുമെന്ന് ഉള്ള പ്രതീക്ഷകളും മാർക്കറ്റിന് ഉണർവ് നൽകി.
ഉച്ചയ്ക്ക് 1:30 ഓടെ സെൻസെക്സ് 654 പോയിന്റ് (0.8%) ഉയർന്ന് 82,684.59 എന്ന ലെവലിൽ എത്തി.നിഫ്റ്റി 206 പോയിൻ്റ് (0.82%) ഉയർന്ന് 25,352.30 എന്ന ലെവലിൽ വ്യാപാരം നടത്തി. മാർക്കറ്റിൽ മുഴുവൻ സമയത്തും ബൈയിങ് പ്രഷർ ദൃശ്യമായി.
മേഖലാ പ്രകടനം എങ്ങനെ?
എല്ലാ സെക്ടറൽ സൂചികകളും പച്ച കത്തിയാണ് വ്യാപാരം. റിയൽറ്റി ഇൻഡക്സ് ഏകദേശം 3% ഉയർന്നു
• പവർ, മെറ്റൽ, ടെലികോം സൂചികകൾ 1 ശതമാനം വീതം നേട്ടം കൈവരിച്ചു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനലും സ്മോൾക്യാപ് സൂചിക 0.5% ശതമാനവും നേട്ടമുണ്ടാക്കി. നേട്ടമുണ്ടാക്കിയ കമ്പനികൾ: ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, എൽ&ടി, ജിയോ ഫിനാൻഷ്യൽ, ഏഷ്യൻ പെയിന്റ്സ്, നെസ്ലെ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ് എന്നീ കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്സ് എന്നിവ നഷ്ടത്തിലായി.
ബാങ്ക് നിഫ്റ്റി സാങ്കേതിക വിശകലനം
ജൂലൈക്ക് ശേഷം ബാങ്ക് നിഫ്റ്റി വീണ്ടും 56,870 ലെവൽ തൊട്ടു, ശക്തമായ ബുള്ളിഷ് റാലിയോടെ മുന്നേറി. ഇൻഡക്സ് ഗ്യാപ് അപ്പ് ഓപ്പണിങ്ങിന് ശേഷം മുഴുവൻ സെഷനിലും പോസിറ്റീവ് മൂവ്മെന്റ് കാട്ടി, ഡെയ്ലി ചാർട്ടിൽ ബുള്ളിഷ് കാൻഡിൽ ദൃശ്യമാണ്.
• സപ്പോർട്ട് ലെവൽ: 56,400
• റെസിസ്റ്റൻസ് ലെവൽ: 57,000
ഇൻഡക്സ് 56,400 മുകളിൽ നിലനിൽക്കുന്നിടത്തോളം മാർക്കറ്റ് സെന്റിമെന്റ് പോസിറ്റീവായിരിക്കും.പ്രധാന പ്രൈവറ്റ് ബാങ്കുകളായ ഇൻഡസിന്‍റ് ബാങ്ക്, ആക്സിസ് ബാങ്ക്, കോടക് ബാങ്ക് തുടങ്ങിയവ ശക്തമായ പ്രകടനം കാട്ടി.
നിഫ്റ്റി സാങ്കേതിക വിശകലനം
പ്രതീക്ഷിച്ചതുപോലെ നിഫ്റ്റി പോസിറ്റീവ് ടോണിൽ ഓപ്പൺ ചെയ്തു, സെഷനിൽ മുഴുവൻ ശക്തമായ പ്രകടനം തുടർന്നു. ഇൻഡക്സ് 25,230 എന്ന ലെവലിന് മുകളിൽ കയറി, ബുള്ളിഷ് മൂഡ് ശക്തമായി.
• റെസിസ്റ്റൻസ് ലെവൽ 25,330 — ഇതിന് മുകളിൽ ബ്രേക്ക്‌ഔട്ട് കിട്ടിയാൽ 25,450–25,500 എന്ന ലെവൽ വരെ ഉയരാൻ സാധ്യത.
• സപ്പോർട്ട് ലെവൽ: 25,150
ആഗോള സൂചനകളും വിവിധ മേഖലകൾ ശക്തിപ്പെട്ടതുമാണ് നിഫ്റ്റിക്ക് ബലം നൽകുന്നത്.ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, ആഗോള വിപണിയിലെ പോസിറ്റീവ് പ്രകടനങ്ങൾ, വ്യാപകമായ ബൈയിങ് സപ്പോർട്ട് എന്നിവ മാർക്കറ്റിൽ ശക്തമായ ബുള്ളിഷ് ട്രെൻഡിന് കാരണമായിട്ടുണ്ട്.
• നിഫ്റ്റി: 25,230 എന്ന ലെവലിന് മുകളിൽ നിലനിൽക്കുന്നിടത്തോളം ഷോർട്ട്-ടേം ട്രെൻഡ് പോസിറ്റീവായിരിക്കും.
• ബാങ്ക് നിഫ്റ്റി: 56,400 മുകളിലെ ലെവൽ ബുള്ളിഷ് സൂചന നിലനിർത്തും.ആഗോള വികാരം നെഗറ്റീവ് അല്ലെങ്കിൽ മാർക്കറ്റ് അടുത്ത സെഷനുകളിലും പോസിറ്റീവായി തുടരും.
