ആഗോള സംഘർഷങ്ങൾക്കിടയിലും നിഫ്റ്റിക്ക് കരുത്ത്; വിപണി മുന്നേറുമോ? സാങ്കേതിക വിശകലനം
വിപണി മുന്നേറുമോ? ഓഹരി വിപണിയുടെ പ്രകടനത്തെ കുറിച്ചുള്ള സാങ്കേതിക വിശകലനങ്ങൾ എളുപ്പത്തിൽ
രണ്ട് ദിവസത്തെ മുന്നേറ്റത്തിന് ശേഷം നിഫ്റ്റി നേരിയ നഷ്ടത്തിലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ വീണ്ടും ഉടലെടുത്തതിനെ തുടർന്ന് ഗ്യാപ്-ഡൗൺ ഓപ്പണിങ്ങിന് സാക്ഷ്യം വഹിച്ച നിഫ്റ്റി 50, 0.23% ഇടിഞ്ഞു. എന്നാൽ ഈ ഇടിവുണ്ടായിട്ടും, വിപണിയുടെ മൊത്തത്തിലുള്ള ട്രെൻഡ് പോസിറ്റീവായി തുടരുന്നു.
ആഗോള വ്യാപാര ആശങ്കകൾ സമ്മർദ്ദം ചെലുത്തുന്നതിനാൽ, നിഫ്റ്റി ഫ്ലാറ്റ് അല്ലെങ്കിൽ റേഞ്ച് ബൗണ്ട് വ്യാപാരം നടത്താനാണ് സാധ്യത. എന്നാലും, കമ്പനികളുടെ പാദഫല പ്രഖ്യാപനങ്ങൾ വരുന്നതോടെ, സ്ഥാപന നിക്ഷേപകരുടെ സ്ഥിരമായ നിക്ഷേപവും തുടർന്നുണ്ടാകുന്ന ശുഭാപ്തിവിശ്വാസവും വിപണിക്ക് പിന്തുണ നൽകിയേക്കും.
സാങ്കേതിക വിശകലനം (Technical View)
നിഫ്റ്റി 50 25,150–25,200 എന്ന സപ്പോർട്ട് സോൺ പ്രതിരോധിക്കുന്നതിൽ വിജയിച്ചു. 25,000 എന്ന ലെവൽ ഒരു പ്രധാന അടിത്തറയാണ്. മുകളിലേക്ക്, 25,400–25,500 എന്ന ലെവലിന് അടുത്താണ് റെസിസ്റ്റൻസ്. ഈ പരിധിക്ക് മുകളിൽ ഒരു ബ്രേക്ക്ഔട്ട് സംഭവിച്ചാൽ, 25,670 എന്ന ജൂൺ മാസത്തിലെ ഉയർന്ന നിലവാരം വരെ എത്താം.
ആരോഗ്യകരമായ ഒരു മൊമൻ്റത്തിൻ്റെ പിന്തുണയുണ്ട്. ഹയർ ഹൈ–ഹയർ ലോ പാറ്റേൺ തുടരാം
• പൈവറ്റ് പോയിൻ്റ് അടിസ്ഥാനമാക്കിയുള്ള റെസിസ്റ്റൻ്റ് ലെവൽ: 25,260, 25,287, 25,331.
• ഡെയ്ലി ചാർട്ടുകളിൽ ബുള്ളിഷ് കാൻഡിൽ. ഇത് ചെറിയ അസ്ഥിരതകൾക്കിടയിലും ഇൻട്രാഡേയിലെ താഴ്ന്ന നിലയിൽ നിന്ന് വിപണി കരകയറുന്നതിനെ സൂചിപ്പിക്കുന്നു.
ഇൻട്രാഡേ ട്രേഡിംഗ് ലെവലുകൾ
• വാങ്ങുക (BUY SIDE): 25245-25285, സ്റ്റോപ്പ്-ലോസ്: 25230
• വിൽക്കുക (SELL SIDE): 25220-25160, സ്റ്റോപ്പ്-ലോസ്: 25240
ആഗോള വിപണി എങ്ങനെ?
• യുഎസ്-ചൈന വ്യാപാര ചർച്ചകൾ വിപണിയെ സ്വാധീനിച്ചതിനാൽ ഏഷ്യൻ വിപണികളിൽ സമ്മിശ്ര വികാരം. യുഎസിൽ, ബ്രോഡ്‌കോമും മറ്റ് ചിപ്പ് നിർമ്മാണ കമ്പനികളും നേട്ടങ്ങൾ ഉണ്ടാക്കിയതോടെ ഓഹരികൾ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നത് ആഗോള ഓഹരികൾക്ക് ഗുണം ചെയ്യുമെന്ന ശുഭാപ്തിവിശ്വാസമുണ്ട്.
എച്ച്‌സിഎൽ ടെക് ലാഭവിഹിതം (HCL Tech)
എച്ച്‌സിഎൽ ടെക് ഒരു ഓഹരിക്ക് 12 രൂപ ഇടക്കാല ലാഭവിഹിതം (Interim Dividend) പ്രഖ്യാപിച്ചു. ഇത് കമ്പനിയുടെ തുടർച്ചയായ 91-ാമത്തെ ലാഭവിഹിതം ആണ്. ഓഹരി ഉടമകളിലുള്ള ശക്തമായ വിശ്വാസത്തിന്റെ സൂചനയാണ്. ഈ പാദത്തിൽ കമ്പനിയുടെ വരുമാനം 31,942 കോടി ആയിരുന്നു. ഇത് മുൻപാദത്തേക്കാൾ 5 ശതമാനം കൂടുതലും കഴിഞ്ഞ വർഷത്തെ ഇതേ പാദത്തേക്കാൾ 11 ശതമാനം കൂടുതലുമാണ്. സർവീസസ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ സ്ഥിരമായ വളർച്ചയാണ് കാരണം.
• കമ്പനിയുടെ അറ്റാദായം 4,235 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ പാദത്തിലെ അറ്റാദായത്തിന് തുല്യമാണെങ്കിലും , മുൻപാദത്തേക്കാൾ 10% വർദ്ധിച്ചു. കമ്പനിയുടെ മികച്ച പ്രവർത്തനക്ഷമതയെയും മാർജിൻ സ്ഥിരതയും ഇവിടെ പ്രതിഫലിക്കുന്നു.
ബാങ്ക് നിഫ്റ്റി – സാങ്കേതിക വിശകലനം
ബാങ്ക് നിഫ്റ്റി ശക്തി പ്രകടിപ്പിക്കുന്നത് തുടർന്നു. ഉയർന്ന തലങ്ങളിൽ ചില വിൽപ്പനകൾ നടന്നിട്ടും വാങ്ങലുകാർ സജീവമാണ്. ബുള്ളിഷ് കാൻഡിലാണ് (Bullish Candle) ഡെയ്ലി ചാർട്ടിലുള്ളത്.പ്രധാന റെസിസ്റ്റൻസ് ട്രെൻഡ് ലൈനിന് മുകളിലാണ് സൂചിക. , 20-ദിവസം, 50-ദിവസം, 100-ദിവസം എന്നിങ്ങനെയുള്ള എല്ലാ പ്രധാന മൂവിംഗ് ആവറേജുകൾക്ക് (EMAs) മുകളിലാണ് ബാങ്ക് നിഫ്റ്റി നിലവിൽ വ്യാപാരം ചെയ്യുന്നത്, ഇവയെല്ലാം മുകളിലേക്ക് നീങ്ങുന്നു. ഇത് മൊത്തത്തിലുള്ള ട്രെൻഡ് ഇപ്പോഴും പോസിറ്റീവാണെന്ന് കാണിക്കുന്നു. MACD-യും ശക്തമായി തുടരുന്നത്, മുന്നോട്ടുള്ള വളർച്ചയ്ക്ക് സ്ഥിരീകരണം നൽകുന്നു.
• റെസിസ്റ്റൻസ് ലെവൽ: 56,744, 56,849, 57,018
• സപ്പോർട്ട് ലെവൽ: 56,405, 56,300, 56,131
മൊത്തത്തിൽ, ബാങ്ക് നിഫ്റ്റിയിൽ വാങ്ങൽ താൽപ്പര്യമുണ്ട്. ശക്തമായ മൊമന്റവും ബുള്ളിഷ് ഘട്ടത്തിലാണെന്ന് സാങ്കേതിക സൂചകങ്ങൾ പറയുന്നു.
