കിയ ഇന്ത്യ വിൽപനയിൽ 28% വര്‍ധനവ്

ന്യൂഡല്‍ഹി: 2021 ല്‍ വാഹന വില്‍പ്പനയില്‍ 28% ന്റെ വര്‍ധനവോടെ 2,27,844 യൂണിറ്റിലെത്തി കിയ ഇന്ത്യ. 2020ല്‍ 1,77,982 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ആഭ്യന്തര വില്‍പ്പന 2021ല്‍ 1,81,583 യൂണിറ്റായി ഉയര്‍ന്നു, മുന്‍വര്‍ഷത്തെ 1,40,497 യൂണിറ്റുകളില്‍ നിന്ന് 29% വളർച്ചയാണിത്. പോയ വര്‍ഷം, വിതരണ പ്രശ്നങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനയും വിപണിയെ ബാധിച്ചെങ്കിലും കമ്പനി ശക്തി പ്രാപിച്ചതായി കിയ ഇന്ത്യ എം ഡിയും സി ഇ ഒ-യുമായ ടെ-ജിന്‍ പാര്‍ക്ക് പറഞ്ഞു. '2019 ഓഗസ്റ്റില്‍ ഇന്ത്യന്‍ […]

Update: 2022-01-16 03:57 GMT

ന്യൂഡല്‍ഹി: 2021 ല്‍ വാഹന വില്‍പ്പനയില്‍ 28% ന്റെ വര്‍ധനവോടെ 2,27,844 യൂണിറ്റിലെത്തി കിയ ഇന്ത്യ. 2020ല്‍ 1,77,982 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

ആഭ്യന്തര വില്‍പ്പന 2021ല്‍ 1,81,583 യൂണിറ്റായി ഉയര്‍ന്നു, മുന്‍വര്‍ഷത്തെ 1,40,497 യൂണിറ്റുകളില്‍ നിന്ന് 29% വളർച്ചയാണിത്. പോയ വര്‍ഷം, വിതരണ പ്രശ്നങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനയും വിപണിയെ ബാധിച്ചെങ്കിലും കമ്പനി ശക്തി പ്രാപിച്ചതായി കിയ ഇന്ത്യ എം ഡിയും സി ഇ ഒ-യുമായ ടെ-ജിന്‍ പാര്‍ക്ക് പറഞ്ഞു.

'2019 ഓഗസ്റ്റില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രവേശിച്ചതിനുശേഷം തങ്ങള്‍ 3.7 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചു, ഇത് ഒരു ശ്രദ്ധേയമായ നേട്ടമാണ്, മാത്രമല്ല, ഇതുവരെ, 90 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിയ ഇന്ത്യ 2021 ല്‍ 46,261 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ 23 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്.

 

Tags:    

Similar News