2021-ൽ 2 ലക്ഷം കാറുകൾ കയറ്റുമതി ചെയ്ത് മാരുതി സുസുകി
ലോകമെമ്പാടുമുള്ള വിപണികളിലേക്കായി 2021-ല്‍ രണ്ട് ലക്ഷത്തിലധികം വാഹനങ്ങള്‍ കയറ്റി അയച്ചതായി മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 'ഞങ്ങളുടെ കാറുകളുടെ ഗുണനിലവാരം, സാങ്കേതികവിദ്യ, വിശ്വാസ്യത, പ്രകടനം, ചെലവ് കാര്യക്ഷമത എന്നിവയില്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കുള്ള ആത്മവിശ്വാസമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്;" മാരുതി സുസുക്കി ഇന്ത്യ എംഡിയും സി ഇ ഒ-യുമായ കെനിച്ചി അയുകാവ പറഞ്ഞു. പുതിയ എഡിഷനായ ജിമ്‌നി സുസുക്കി, ന്യൂ സെലേറിയോ ഉള്‍പ്പെടെ നിലവില്‍ 15 ഓളം മോഡലുകള്‍ കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്. […]
ലോകമെമ്പാടുമുള്ള വിപണികളിലേക്കായി 2021-ല്‍ രണ്ട് ലക്ഷത്തിലധികം വാഹനങ്ങള്‍ കയറ്റി അയച്ചതായി മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
'ഞങ്ങളുടെ കാറുകളുടെ ഗുണനിലവാരം, സാങ്കേതികവിദ്യ, വിശ്വാസ്യത, പ്രകടനം, ചെലവ് കാര്യക്ഷമത എന്നിവയില്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കുള്ള ആത്മവിശ്വാസമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്;" മാരുതി സുസുക്കി ഇന്ത്യ എംഡിയും സി ഇ ഒ-യുമായ കെനിച്ചി അയുകാവ പറഞ്ഞു.
പുതിയ എഡിഷനായ ജിമ്‌നി സുസുക്കി, ന്യൂ സെലേറിയോ ഉള്‍പ്പെടെ നിലവില്‍ 15 ഓളം മോഡലുകള്‍ കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്. ബലേനോ, ഡിസയര്‍, സ്വിഫ്റ്റ്, എസ്-പ്രെസോ, ബ്രെസ്സ എന്നിവയാണ് 2021 ലെ മികച്ച അഞ്ച് കയറ്റുമതി മോഡലുകള്‍.
1986-87 ലാണ് മാരുതി സുസുക്കി ഹംഗറിയിലേക്ക് ആദ്യത്തെ ചരക്ക് കയറ്റുമതി ആരംഭിച്ചത്. നിലവില്‍, ആഗോളതലത്തില്‍ 100 രാജ്യങ്ങളിലേക്ക് കമ്പനി കയറ്റുമതി ചെയ്യുന്നു. ഇതുവരെ 21.85 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.
ലാറ്റിനമേരിക്ക, ആസിയാന്‍, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, എന്നിവിടങ്ങളിലെ ആഗോള ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രീതി നേടാന്‍ മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
