വായ്പാ വിതരണത്തില്‍ 44 ശതമാനം വളർച്ച : മഹീന്ദ്ര

മുംബൈ : വായ്പാ വിതരണത്തില്‍ കഴിഞ്ഞ മാസം 44 ശതമാനം വളര്‍ച്ച (മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്) നേടിയെന്നറിയിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ്. ഫെബ്രുവരിയില്‍ 2,733 കോടി രൂപയാണ് വായ്പയായി കമ്പനി വിതരണം ചെയ്തത്. ഇതേ കാലയളവിലെ കളക്ഷന്‍ കണക്കുകള്‍ നോക്കിയാല്‍ 98 ശതമാനത്തോളം വായ്പകള്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചുവെന്നും കമ്പനി വ്യക്തമാക്കി. 2021 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വളര്‍ച്ചയാണ് […]

Update: 2022-03-04 05:34 GMT

മുംബൈ : വായ്പാ വിതരണത്തില്‍ കഴിഞ്ഞ മാസം 44 ശതമാനം വളര്‍ച്ച (മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്) നേടിയെന്നറിയിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ്. ഫെബ്രുവരിയില്‍ 2,733 കോടി രൂപയാണ് വായ്പയായി കമ്പനി വിതരണം ചെയ്തത്. ഇതേ കാലയളവിലെ കളക്ഷന്‍ കണക്കുകള്‍ നോക്കിയാല്‍ 98 ശതമാനത്തോളം വായ്പകള്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചുവെന്നും കമ്പനി വ്യക്തമാക്കി. 2021 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ 23,632 കോടി രൂപയാണ് വായ്പാ ഇനത്തില്‍ കമ്പനി വിതരണം ചെയ്തത്.

 

Tags:    

Similar News