ഇലക്ട്രിക് മിഡ്സൈസ് സെഡാന്‍ i4 അവതരിപ്പിച്ച് ബിഎംഡബ്ല്യു

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു, രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് മിഡ്സൈസ് സെഡാന്‍ i4 വ്യാഴാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചു. 69.9 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇന്ത്യക്ക് വേണ്ടി പുര്‍ണമായും ഇറക്കുമതി ചെയ്ത കാറാണ് i4. ഇലക്ട്രിക് മോട്ടോര്‍, സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍, പവര്‍ ഇലക്ട്രോണിക്‌സ് എന്നിവയാല്‍ സംയോജിതമായി പ്രവര്‍ത്തിക്കുന്ന 5g ബിഎംഡബ്ല്യു ഇ-ഡ്രൈവ് സാങ്കേതികവിദ്യയാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 590 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്ന ഇന്ത്യയിലെ ഏക വാഹനമാണ് ഇത്. . […]

Update: 2022-05-26 06:48 GMT

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു, രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് മിഡ്സൈസ് സെഡാന്‍ i4 വ്യാഴാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചു. 69.9 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇന്ത്യക്ക് വേണ്ടി പുര്‍ണമായും ഇറക്കുമതി ചെയ്ത കാറാണ് i4.

ഇലക്ട്രിക് മോട്ടോര്‍, സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍, പവര്‍ ഇലക്ട്രോണിക്‌സ് എന്നിവയാല്‍ സംയോജിതമായി പ്രവര്‍ത്തിക്കുന്ന 5g ബിഎംഡബ്ല്യു ഇ-ഡ്രൈവ് സാങ്കേതികവിദ്യയാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 590 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്ന ഇന്ത്യയിലെ ഏക വാഹനമാണ് ഇത്. .

5.7 സെക്കന്‍ഡിനുള്ളില്‍ 340 hp കരുത്തോടെ 100 km/hr വേഗത i4 ന് കൈവരിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. 80.7 kwh പ്രവര്‍ത്തന ശേഷിയുള്ള ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിനുള്ളത്.

ഇലക്ട്രിക് മൊബിലിറ്റി യാത്രയുടെ ഭാഗമായി ഇന്ത്യയില്‍ ആറ് മാസത്തിനുള്ളില്‍ മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. അതുപ്രകാരം ടെക്നോളജി ഫ്‌ലാഗ്ഷിപ്പ് ഓള്‍-ഇലക്ട്രിക് എസ്യുവി iX - യും ഓള്‍-ഇലക്ട്രിക് MINI ലക്ഷ്വറി ഹാച്ച്ബാക്കും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് സെഗ്മെന്റിലെ ബിഎംഡബ്ല്യുവിന്റെ മൂന്നാമത്തെ ഉല്‍പ്പന്നമാണിത.

ബിഎംഡബ്ല്യു i4 , shop.bmw.in-ല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും. ജൂലൈ ആദ്യത്തോടെ ഡെലിവറികള്‍ ആരംഭിക്കും.

Tags:    

Similar News