'എയര്‍ കേരള’യുടെ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ഏപ്രില്‍ 15ന്: ആദ്യ വിമാനം ജൂണില്‍

Update: 2025-04-10 13:38 GMT

കേരളത്തിൽ നിന്ന്​ ആദ്യ വിമാന സർവിസ്​ ആരംഭിക്കാൻ തയ്യാറെടക്കുന്ന എയർ കേരളയുടെ കോർപറേറ്റ്​ ഓഫിസ്​ ഉദ്​ഘാടനം ഏപ്രിൽ 15ന്​ നടക്കും. ആലുവയിൽ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപറേറ്റ്​ ഓഫിസിന്‍റെ ഉദ്​ഘാടനം​ വൈകിട്ട്​ 5.30ന്​ കേരള വ്യവസായ വകുപ്പ്​ മന്ത്രി പി.പി രാജീവ്​ നിർവഹിക്കും.

ആലുവ മെട്രോ സ്റ്റേഷൻ സമീപത്താണ് മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഓഫീസ് സ്ഥിതി ചെയ്യുന്നത്. 200ലേറെ വ്യോമയാന വിദ​ഗ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ വർഷം അവനാമാകുമ്പോഴേക്കും 750-ല്‍ അധികം തൊഴിൽ സേവനങ്ങൾ സൃഷ്ടിക്കുമെന്ന് എയർ കേരള മാനേജ്മെൻ്റ് അറിയിച്ചു.ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസായിരിക്കും. വൈകാതെ രാജ്യാന്തര സർവീസും ആരംഭിക്കും. ജൂണിൽ കൊച്ചിയിൽ നിന്നായിരിക്കും എയർ കേരളയുടെ വിമാനം പറന്നുയരുക.

Tags:    

Similar News