കുതിക്കുന്ന വില പിടിച്ചു നിർത്താൻ 25 രൂപക്ക് ഉള്ളിയുമായി സർക്കാർ

  • വിലവര്‍ധനവിനെ ചെറുക്കാന്‍ സര്‍ക്കാര്‍ ശ്രമം
  • ഉക്രൈന്‍ ആക്രമണം മുതല്‍ വിപണിയില്‍ വിലവര്‍ധന
  • തക്കാളിമാറുമ്പോള്‍ ഉള്ളിയുടെ അരങ്ങേറ്റം

Update: 2023-08-21 11:40 GMT

കേന്ദ്ര സർക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടി തക്കാളിക്ക് പിന്നാലെ ഉള്ളി (സവാള) വിലയും കുതിക്കുന്നു. തെരെഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കുമ്പോൾ  ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തെ എങ്ങനെയും മെരുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 

അതിന്റെ ഭാഗമായി ഉള്ളിയുടെ ആഭ്യന്തര വിതരണം മെച്ചപ്പെടുത്തുന്നതിനും വില നിയന്ത്രിക്കുന്നതിനുമായി  അവയുടെ കയറ്റുമതിയില്‍ 40 ശതമാനം തീരുവ ഏര്‍പ്പെടുത്തുകയാണ് ആദ്യം ചെയ്തത്.

ഓഗസ്റ്റ് 20 ന്, ഉള്ളികരുതല്‍ സ്റ്റോക്കിന്റെ അളവ് മൂന്ന് ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് അഞ്ച് ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തി. അതിനാല്‍ പ്രധാന ഉപഭോഗ കേന്ദ്രങ്ങളില്‍ ഉള്ളി വില നിയന്ത്രിക്കാനായി . ഓഗസ്റ്റ് 21 മുതല്‍, ചില്ലറ ഉപഭോക്താക്കള്‍ക്ക് കരുതൽ ശേഖരത്തിൽ  നിന്ന് ഉള്ളി കിലോയ്ക്ക് 25 രൂപയ്ക്ക് വില്‍ക്കും.

കരുതല്‍ സ്റ്റോക്കിനായുള്ള സംഭരണം, കയറ്റുമതി തീരുവ ചുമത്തല്‍ തുടങ്ങി സര്‍ക്കാര്‍ സ്വീകരിച്ച ബഹുമുഖ നടപടികള്‍ ഉള്ളി കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പുനല്‍കും. കൂടാതെ താങ്ങാനാവുന്ന വിലക്ക് ഉള്ളി ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും. തുടര്‍ച്ചയായ ലഭ്യതയും സംവിധാനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

ജൂണില്‍, ഇന്ത്യയുടെ ഉള്ളി കയറ്റുമതി 55.79 മില്യണ്‍ ഡോളറിനുള്ളതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 50 ശതമാനം കൂടുതലാണ് ഇത്. അതിനാല്‍ ചില നടപടികള്‍ ഒഴിവാക്കാനാകാത്തതായിരുന്നു. ദീര്‍ഘകാലത്തേക്ക്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ചില പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സന്‍ട്രല്‍ ബാങ്കിന്റെ സാമ്പത്തിക വിദഗ്ധര്‍ പ്രതിമാസ സ്റ്റേറ്റ് ഓഫ് ദി ഇക്കണോമി ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ലേഖനം ആര്‍ബിഐയുടെ ഔദ്യോഗിക വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നില്ലെങ്കിലും, ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര അതിന്റെ സഹ രചയിതാക്കളില്‍ ഒരാളാ

Tags:    

Similar News