സിവിൽ സർവീസ് പരിശീലന ക്ലാസിന് അപേക്ഷ ക്ഷണിച്ചു

Update: 2025-05-03 06:46 GMT

തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. കോഴ്സ് കാലാവധി ഒരു വർഷം. പൊതു വിഭാഗ വിദ്യാർഥികൾക്ക് ഫീസ് 50,000 രൂപ ആണ്. ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. വിശദാംശങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കിനും www.kile.kerala.gov.in/ kileiasacademy സന്ദർശിക്കുക. ഇമെയിൽ kilecivilservice@gmail.com. വാട്സ് ആപ്പ്: 8075768537. ഫോൺ: 0471-2479966, 807576853

Tags:    

Similar News