തെരുവ് നായ്ക്കളുടെ ആക്രമണം, വാഗ് ബക്‌രി എക്‌സി. ഡയറക്ടര്‍ പരാഗ് ദേശായി മരിച്ചു

  • ഗുജറാത്ത് ടീ പ്രോസസേഴ്‌സ് ആന്‍ഡ് പാക്കേഴ്‌സ് കമ്പനിയാണ് വാഗ് ബക് രി പുറത്തിറക്കുന്നത്.
  • 1995 ല്‍ കമ്പനിയുടെ മൂല്യം 100 കോടി രൂപയില്‍ താഴെയ്ക്കു പോയപ്പോള്‍ കമ്പനിയെ ലാഭത്തിലേക്ക് നയിക്കുന്നതില്‍ പരാഗ് ദേശായി പ്രധാന പങ്കുവഹിച്ചു

Update: 2023-10-23 10:30 GMT

പ്രമുഖ തേയില ബ്രാന്‍ഡായി വാഗ് ബക് രിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പരാഗ് ദേശായി തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചു. അമ്പത് വയസുകാരനായ ദേശായിക്ക് വീടിനു സമീപത്തുവെച്ചാണ് ഒക്ടോബര്‍ 15 ന് തെരുവ് നായ ആക്രമണമുണ്ടായത്. നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ തലയിടിച്ച് വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമെന്ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് പറയുന്നു. പരാഗ് ദേശായിയുടെ ഭാര്യ വിദിഷ, മകള്‍ പാരിഷ.

രാജ്യത്തെ പ്രശ്‌സ്തമായ പാക്ക് ചെയ്ത തേയില വില്‍പ്പന കമ്പനികളിലൊന്നാണ് വാക് ബക് രി ടീം. ഗുജറാത്ത് ടീ പ്രോസസേഴ്‌സ് ആന്‍ഡ് പാക്കേഴ്‌സ് കമ്പനിയാണ് വാഗ് ബക് രി പുറത്തിറക്കുന്നത്. കമ്പനിയുടെ നാലം തലമുറ സംരംഭകനായ ദേശായി ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ നേടി. വില്‍പ്പന, വിപണനം, കയറ്റുമതി എന്നിവയിലെല്ലാം സജീവ സാന്നിധ്യമുള്ള കമ്പനിയുടെ വളര്‍ച്ചയില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. ദേശായിക്ക് ചായയോടട് മാത്രമായിരുന്നില്ല താല്‍പര്യം. അതോടൊപ്പം സുസ്ഥിരത പദ്ധതികളിലും വൈല്‍ഡ് ലൈഫ് യാത്രകളിലും അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നു.

1995 ല്‍ കമ്പനിയുടെ മൂല്യം 100 കോടി രൂപയില്‍ താഴെയ്ക്കു പോയപ്പോള്‍ കമ്പനിയെ ലാഭത്തിലേക്ക് നയിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇന്ന് കമ്പനി 2,000 കോടി രൂപയിലധികം വിറ്റുവരവും 50 ദശലക്ഷം കിലോഗ്രാം തേയില വിതരണവും ചെയ്യുന്ന ഇന്ത്യയിലെ മുന്‍നിര പാക്കേജ്ഡ് തേയില കമ്പനികളിലൊന്നാണ് കമ്പനി. ഗ്രൂപ്പിന് 24 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യവും ഏകദേശം 60 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. പരാഗ് ദേശായിയുടെ കാഴ്ച്ചപ്പാടാണ് ചായ ലോഞ്ചുകള്‍, ഇ-കൊമേഴ്‌സ്, സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലെ കമ്പനിയുടെ ശക്തമായ സാന്നിധ്യം എന്നിവ.

Tags:    

Similar News