ടോസ് ഓസ്ട്രേലിയയ്ക്ക്; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

  • ലോകക്കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റിംഗിലേക്ക്
  • സെമിയിലെ അതേ പ്ലേയിംഗ് ഇലവന്‍ കളിക്കാനിറങ്ങുന്നു

Update: 2023-11-19 08:26 GMT

ലോകക്കപ്പിന്‍റെ കലാശപ്പോരിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‍റ്റേഡിയം സജ്ജം. ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ഫീല്‍ഡ് ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. പരാജയമറിയാതെ ഫൈനലിലേക്ക് എത്തിയ ഇന്ത്യ ഫൈനലിലും വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സെമി ഫൈനലുകൾ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

രണ്ടു മണിക്കാണ് കളി ആരംഭിക്കുന്നത്. ഇന്ത്യന്‍ ടീമിന് വിജയാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ സ്‍റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്.

രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യയുടെ അന്തിമ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Tags:    

Similar News