ഇന്ത്യന്‍ വാട്‌സാപ്പ് അക്കൗണ്ടുകളുടെ നിരോധനം റെക്കോര്‍ഡ് നിരക്കില്‍

  • സ്വകാര്യ ചാറ്റ് ലോക്ക് ചെയ്യാവുന്ന ഫീച്ചര്‍ വാട്‌സാപ്പ് ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് വന്നത്.

Update: 2023-04-03 08:00 GMT

മുംബൈ: രാജ്യത്ത് നിരോധിക്കപ്പെടുന്ന വാട്‌സാപ്പ് അക്കൗണ്ടുകളുടെ എണ്ണം കൂടുന്നു. മെറ്റ പുറത്ത് വിട്ട് റിപ്പോര്‍ട്ട് പ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 45,97,400 അക്കൗണ്ടുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഇത് റെക്കോര്‍ഡ് കണക്കാണ്. ജനുവരിയില്‍ 29 ലക്ഷം അക്കൗണ്ടുകളും ഡിസംബറില്‍ 37 ലക്ഷം അക്കൗണ്ടുകളുമാണ് ഇന്ത്യയില്‍ നിരോധിച്ചത്.

ഇന്ത്യയില്‍ ഏകദേശം 50 കോടി ആക്ടീവ് വാട്‌സാപ്പ് അക്കൗണ്ടുകളാണുള്ളത്. പുതുക്കിയ ഐടി നിയമപ്രകാരമാണ്് അക്കൗണ്ടുകള്‍ പൂട്ടിയത്. അടുത്തിടെയാണ് വാട്‌സാപ്പ് ഒട്ടേറെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. വാട്‌സാപ്പിന്റെ വിന്‍ഡോസ് വേര്‍ഷനിലുള്‍പ്പടെ കമ്പനി മാറ്റം കൊണ്ടുവന്നിരുന്നു.

Tags:    

Similar News