ബെംഗളുരുവില്‍ നമ്മ കമ്പള എരുമയോട്ടം നടത്തുന്നു

ഇതാദ്യമായാണ് ബെംഗളൂരുവില്‍ കമ്പള ഓട്ടമത്സരം നടക്കുന്നത്

Update: 2023-11-25 11:22 GMT

തീരദേശ കര്‍ണാടകയിലെ പ്രശസ്തമായ പരമ്പരാഗത എരുമയോട്ടമായ കമ്പള നവംബര്‍ 25,26 തീയതികളില്‍ നടത്തും.

ബെംഗളുരു നഗരഹൃദയത്തിലെ പാലസ് ഗ്രൗണ്ടിലായിരിക്കും നടത്തുക.

ഇതാദ്യമായാണ് ബെംഗളൂരുവില്‍ കമ്പള ഓട്ടമത്സരം നടക്കുന്നത്.

പാരമ്പര്യവും മഹാദേവനോടുള്ള ഭക്തിയും പ്രദര്‍ശിപ്പിക്കുന്ന മെഗാ ഇവന്റില്‍ ഏകദേശം നാല് മുതല്‍ എട്ട് ലക്ഷം വരെ ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടിമാരായ ഐശ്വര്യ റായ് ബച്ചന്‍, ശില്‍പ ഷെട്ടി, അനുഷ്‌ക ഷെട്ടി, കന്നഡ താരം ദര്‍ശന്‍ എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികളെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

Tags:    

Similar News