ഉജ്ജ്വല:സബ്‌സിഡി സിലിണ്ടറിന് 450 രൂപയാക്കുമെന്ന് ബിജെപി

  • ഗോതമ്പിന് താങ്ങുവില 2700 രൂപ
  • അഴിമതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം

Update: 2023-11-16 11:33 GMT

ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറിന് 450 രൂപ സബ്സിഡിയും ഗോതമ്പിന് എംഎസ്പിയില്‍ ക്വിന്റലിന് 2,700 രൂപ ബോണസും വാഗ്ദാനം ചെയ്ത് ബിജെപി. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രകടന പത്രികയിലാണ് ഇക്കാര്യമുള്ളത്. വ്യാഴാഴ്ച ജയ്പൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പത്രിക പുറത്തിറക്കിയത്.നിലവില്‍ ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സബ്‌സിഡി 300 രൂപയാണ്.

പെണ്‍കുട്ടികള്‍ക്ക് സേവിംഗ്‌സ് ബോണ്ട്, എല്ലാ ജില്ലയിലും പോലീസ് സ്‌റ്റേഷന്‍, എല്ലാ സ്‌റ്റേഷനുകളിലും 'മഹിളാ ഡെസ്‌ക്' എന്നിവയും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രകടനപത്രിക പാര്‍ട്ടിക്ക് ഒരു വഴികാട്ടിയാണെന്ന് നദ്ദ പറയുന്നു. ഇതില്‍ പറയുന്ന കാര്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അഴിമതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും നദ്ദ പറഞ്ഞു. വൈദ്യുതി നിരക്ക് ഏറ്റവും കൂടുതലുള്ളതും പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വാറ്റ് ഉള്ളതുമായ സംസ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

200 സീറ്റുകളുള്ള രാജസ്ഥാന്‍ നിയമസഭയുടെ കാലാവധി ജനുവരി ആദ്യവാരം അവസാനിക്കും.

Tags:    

Similar News