ഇന്ത്യയില്‍ അംബാസഡറെ നിയമിക്കാനൊരുങ്ങി ചൈന; തസ്തിക ഒഴിഞ്ഞുകിടന്നത് 15 മാസം

  • ഷു ഫെയ്‌ഹോങ്ങിനെയാണ് ഇന്ത്യയില്‍ അംബാസഡറായി ചൈന നിയമിക്കാനൊരുങ്ങുന്നത്
  • സണ്‍ വെയ്‌ഡോംഗായിരുന്നു ഇന്ത്യയിലെ ചൈനയുടെ അംബാസഡര്‍
  • 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശം നിലയിലാണ് തുടരുന്നത്

Update: 2024-01-29 11:22 GMT

ഇന്ത്യയില്‍ അടുത്തമാസം പുതിയ അംബാസഡറെ ചൈന നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 15 മാസത്തോളം ഒഴിഞ്ഞുകിടന്ന തസ്തികയാണിത്.

ഷു ഫെയ്‌ഹോങ്ങിനെയാണ് ഇന്ത്യയില്‍ അംബാസഡറായി ചൈന നിയമിക്കാനൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഷുവിന്റെ നിയമനം സംബന്ധിച്ച് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നു സൂചനയുണ്ട്.

നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക, ഭരണകാര്യ സഹമന്ത്രിയാണ് ഷു. 2010 മുതല്‍ 2013 വരെ അഫ്ഗാനിസ്ഥാനില്‍ ചൈനയുടെ അംബാസഡറായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണു ഷു.

സണ്‍ വെയ്‌ഡോംഗായിരുന്നു ഇന്ത്യയിലെ ചൈനയുടെ അംബാസഡര്‍. 2022 ഒക്ടോബറില്‍ അദ്ദേഹത്തിന്റെ ഇന്ത്യയിലെ സേവന കാലാവധി പൂര്‍ത്തിയായി. പിന്നീട് ഇതുവരെ പുതിയ നിയമനം നടത്തിയിരുന്നില്ല.

2020 ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശം നിലയിലാണ് തുടരുന്നത്.

Tags:    

Similar News