എടിഎം ഇടപാടുകൾക്ക് ഇനി ചെലവേറും; മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍

Update: 2025-03-25 12:52 GMT

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനും ബാലൻസ് പരിശോധിക്കുന്നതിനും ഉപഭോക്താക്കൾ ഇനി കൂടുതൽ പണം നൽകേണ്ടിവരും. എടിഎം ഉപയോഗിക്കുന്നതിനുള്ള നിരക്കുകൾ വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുമതി നൽകി. മേയ് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

പുതിയ മാറ്റങ്ങൾ അനുസരിച്ച് പണം പിൻവലിക്കുന്നതിനുള്ള നിരക്ക് 2 രൂപയും, ബാലൻസ് പരിശോധിക്കുന്നതിനുള്ള നിരക്ക് 1 രൂപയുമാണ് വർധിക്കുക. നിലവില്‍ എടിഎം വഴിയുള്ള പണമിടപാടുകള്‍ക്ക് 17 രൂപയാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ് ഇത് 19 രൂപയായി വര്‍ധിക്കും. ബാലൻസ് പരിശോധിക്കുന്നതിനുള്ള നിരക്ക് 6 രൂപയിൽ നിന്ന് 7 രൂപയായും വർധിക്കും. വര്‍ധന വരുത്താന്‍ നാഷ്‌നല്‍ പേമെന്റ് കോര്‍പറേഷന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നടപ്പാക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ തീരുമാനമെടുത്തിട്ടില്ല. പുതിയ വര്‍ധന നടപ്പാക്കുന്നതിന് മുന്‍പായി ബാങ്കുകള്‍ ആര്‍ബിഐയുടെ അനുമതി വാങ്ങണമെന്ന് നിര്‍ദേശമുണ്ട്.

നിലവില്‍ മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎം അഞ്ചുതവണയും മറ്റ് സ്ഥലങ്ങളില്‍ മൂന്ന് തവണയുമാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. ഇതിനുശേഷമുള്ള ഉപയോഗങ്ങള്‍ക്കാണ് ഫീസ് ഈടാക്കിയിരുന്നത്.

Tags:    

Similar News