ലോകകപ്പിനു മുകളില്‍ കാല്‍: മാര്‍ഷിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

മാര്‍ഷിന്റെ നടപടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി

Update: 2023-11-24 11:45 GMT

കാലുകള്‍ ലോകകപ്പിനു മുകളില്‍ വച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിനെതിരെ ഉത്തര്‍പ്രദേശില്‍ അലിഗഢ് പൊലീസ് നവംബര്‍ 24ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

നവംബര്‍ 19ന് ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു. ഇതിനു ശേഷമാണു കപ്പില്‍ മിച്ചല്‍ കാല്‍ വച്ചിരിക്കുന്ന ചിത്രം പുറത്തുവന്നത്.

ലോകകപ്പില്‍ കാലുകള്‍ കയറ്റിവച്ച മാര്‍ഷിന്റെ നടപടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ പണ്ഡിറ്റ് കേശവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

ഇതിന് പുറമെ ഓസ്‌ട്രേലിയന്‍ താരത്തെ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പണ്ഡിറ്റ് കേശവ് പരാതിയുടെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുകയും ചെയ്തു.

Tags:    

Similar News