ലോകത്തെ ആദ്യ ‘ആർട്ടിസ്റ്റ്’ റോബോട്ടിന്റെ ചിത്രം; ലേലത്തിൽ വിറ്റ് പോയത് 13 കോടി ഡോളറിന്
ലോകത്തെ ആദ്യ ‘ആർട്ടിസ്റ്റ്’ റോബോട്ടിന്റെ ചിത്രം; ലേലത്തിൽ വിറ്റ് പോയത് 13 കോടി ഡോളറിന്
ലോകത്തെ ആദ്യ ആർട്ടിസ്റ്റ് റോബോട്ടായ എയ്ഡ വരച്ച ചിത്രം ലേലത്തിൽ വിറ്റ് പോയത് 13 കോടി ഡോളറിന്(ഏകദേശം 110 കോടി രൂപ). 2.2 മീറ്ററുള്ള (7.5 അടി) ചിത്രത്തിന് ‘എ.ഐ. ഗോഡ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഒരു ഹ്യൂമനോയിഡ് റോബോട്ടുവരച്ച ആദ്യ ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തിനുള്ളത്. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ അലൻ ട്യൂറിങ്ങിന്റെ ഛായാചിത്രമാണ് എയ്ഡ വരച്ചത്.
ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന എയ്ഡ ലവ്‌ലേസിന്റെ സ്മരണാർഥമാണ് നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടിന് എയ്ഡ എന്ന് പേരുനൽകിയത്. ഹ്യുമനോയിഡ് റോബോട്ട് ആയ എയ്ഡ ലോകത്തെ ആദ്യ അൾട്ര-റിയലിസ്റ്റിക് റോബോട്ട് ആർട്ടിസ്റ്റ് ആണ്. 2019ലാണ് എയ്ഡയെ അവതരിപ്പിച്ചത്. ചിത്രരചനയ്ക്കായി പ്രത്യേക ക്യാമറകളാണ് എയ്ഡയുടെ കണ്ണുകളിൽ സ്ഥാപിച്ചിട്ടുള്ളത്. ചിത്രങ്ങൾ വരക്കാനായി ക്യാമറകളും അൽഗോരിതവുമാണ് എയ്ഡയെ സഹായിക്കുന്നത്.