ബിപിസിഎൽ ചെയർമാനായി ജി കൃഷ്ണകുമാർ ചുമതലയേറ്റു

2022 ഒക്ടോബറിൽ ചെയർമാൻ സ്ഥാനത്തു നിന്ന് അരുൺ കുമാർ സിംഗ് വിരമിച്ചിരുന്നു

Update: 2023-03-18 10:21 GMT

പൊതു മേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബി പി സി എൽ) ചെയർമാൻ, മാനേജിങ് ഡയറക്ടർ പദവിയിലേക്ക് ജി കൃഷ്ണകുമാർ ചുമതയേറ്റു. കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടർ ആയിരുന്ന അദ്ദേഹം തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറും മുംബൈയിലെ ജമ്‌നാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് ഫിനാൻസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് പബ്ലിക് എന്റർപ്രൈസ് സെലക്ഷൻ ബോർഡ് (പിഇഎസ്ബി)മാനേജിങ് ഡയറക്ടറായി കൃഷ്ണകുമാർ, കമ്പനി ഡയറക്ടറായി (ഫിനാൻസ് )വെത്സ രാമകൃഷ്ണ ഗുപ്ത, ഡയറക്ടർ (റിഫൈനറീസ്) എസ് ഖന്ന, ഡയറക്ടർ (മാർക്കറ്റിംഗ്) സുഖ്മൽ കുമാർ ജെയിൻ എന്നിവരെ തിരഞ്ഞെടുത്തത്.

2022 ഒക്ടോബറിൽ ചെയർമാൻ സ്ഥാനത്തു നിന്ന് അരുൺ കുമാർ സിംഗ് വിരമിച്ചിരുന്നു. ശേഷം വെത്സ രാമകൃഷ്ണ ഗുപ്തയായിരുന്നു ചെയർമാന്റെ അധിക ചുമതല വഹിച്ചിരുന്നത്. കൃഷ്ണകുമാർ 2025 ഏപ്രിൽ വരെ ചെയർമാൻ, മാനേജിങ് ഡയറക്ടർ പദവിയിൽ തുടരും.

Tags:    

Similar News