പത്താം ക്ലാസുകാർക്ക് വൻ അവസരം; പോസ്റ്റ് ഓഫീസിൽ ജിഡിഎസ് റിക്രീട്ട്മെന്റ്, ഇപ്പോൾ അപേക്ഷിക്കാം

Update: 2025-02-25 16:06 GMT

തപാല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് (ജി ഡി എസ്) തസ്തികയില്‍  21,413 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

ബ്രാഞ്ച് പോസ്റ്റുമാൻ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാൻ എന്നിവ ഉള്‍പ്പെടെയുള്ള പോസ്റ്റുകളിലേക്കാണ് നിയമനം. കേരളത്തില്‍ മാതം 1385 ഒഴിവുകള്‍ ഉണ്ട്. പത്താം ക്ലാസില്‍ ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സ്. ഉയർന്ന പ്രായപരിധി 40 വയസ്സ്. സംവരണ വിഭാഗത്തില്‍ പെടുന്നവർക്ക് ഇളവുകള്‍ ഉണ്ട്.

യോഗ്യത

ഉദ്യോഗാർത്ഥികള്‍ അംഗീകൃത ബോർഡില്‍ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. 10ാം ക്ലാസില്‍ മാത്സും ഇംഗ്ലീഷും പഠിച്ചിരക്കണം. അംഗീകൃത ബോർഡില്‍ നിന്ന് പത്താം ക്ലാസ് വരെയെങ്കിലും പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. മാത്രമല്ല കമ്ബ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്.

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയില്‍ 12000-29380 രൂപയാണ് ശമ്പളമായി ലഭിക്കുക. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയില്‍ 10,000 മുതല്‍ 24,470 രൂപ വരെയാണ് ശമ്പളം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച്‌ 3.

കൂടുതൽ വിവരങ്ങൾക്ക്- https://indiapostgdsonline.cept.gov.in/Notifications1/Model_Notification.pdf

Tags:    

Similar News