ജി.എസ്.ടി ആംനെസ്റ്റി സ്‌കീം : നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഹെല്പ് ഡെസ്‌കുകൾ തുറന്ന് പ്രവർത്തിക്കും

Update: 2025-03-30 08:32 GMT

 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ വകുപ്പ് 73 പ്രകാരം ചുമത്തിയ പിഴയും പലിശയും ഒഴിവാക്കുന്നതിനുള്ള ആംനെസ്റ്റി സ്‌കീം അനുസരിച്ച് നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി 2025 മാർച്ച് 31 ആണ്. പ്രസ്തുത സാഹചര്യത്തിൽ നികുതിദായകരുടെ സഹായത്തിനും സംശയ നിവാരണത്തിനുമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അവധി ദിവസങ്ങളായ മാർച്ച് 30 നും, 31 നും ഹെല്പ് ഡെസ്‌കുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. ബന്ധപ്പെട്ട നികുതിദായകർ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നികുതിവകുപ്പ് അറിയിച്ചു.

Tags:    

Similar News