ചൂട് കൂടുന്നു, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട് 37 ഡിഗ്രി വരെ ചൂട് ഉയരാം
കേരളത്തില്‍ ഇന്നും നാളെയും ചൂട് വര്‍ധിക്കും. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.
കോഴിക്കോട് 37 ഡിഗ്രി വരെ ചൂട് ഉയരാം. തിരുവനന്തപുരത്തും കണ്ണൂരും ചൂട് 36 ഡിഗ്രി വരെയാകാമെന്നാണ് കാലാവസ്ഥാ മന്ത്രാലയം വിലയിരുത്തുന്നത്.പകല്‍ മൂന്നു മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.