മലയാളികള്‍ക്ക് കഠിനാധ്വാനത്തിന് മടിയെന്ന് ഹൈക്കോടതി

  • ഇതര സംസ്ഥാന തൊഴിലാളികളെ അഭിനന്ദിച്ച് കോടതി
  • കേരളത്തിന്റെ വികസനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിര്‍ണായക പങ്ക്

Update: 2023-11-24 11:50 GMT

സംസ്ഥാനത്തിന്റെ വികസനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ സംഭാവനകളെ പ്രശംസിച്ചുകൊണ്ട് കേരള ഹൈക്കോടതി. മിക്ക മലയാളികള്‍ക്കും കഠിനാധ്വാനം ചെയ്യാന്‍ മടിയാണെന്നും, അതിനു കാരണം അവരുടെ ഈഗോയാണെന്നും  കോടതി നിരീക്ഷിച്ചു.

രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന തൊഴിലാളികളെ നെട്ടൂരിലെ കാര്‍ഷിക മൊത്തവ്യാപാര വിപണിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഈ നിരീക്ഷണം നടത്തിയത്.

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ പ്രദേശം കൈവശപ്പെടുത്താന്‍ അധികാരമുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നിരുന്നാലും, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കോടതി ഒരു തരത്തിലും എതിരല്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേകിച്ച് കേരളത്തിന്റെ വികസനത്തില്‍ അവര്‍ക്ക് നിര്‍ണായക പങ്കുള്ള സാഹചര്യത്തില്‍. ''മലയാളികള്‍ അവരുടെ ഈഗോ കാരണം ജോലി ചെയ്യാന്‍ തയ്യാറല്ല. കോടതി  കുടിയേറ്റ തൊഴിലാളികള്‍ക്ക് എതിരല്ല. അവര്‍ കാരണമാണ് നമ്മള്‍ അതിജീവിക്കുന്നത്''സ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു.

കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തൃപ്പൂണിത്തുറ ഓഫീസില്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

അഗ്രിക്കള്‍ച്ചറല്‍ അര്‍ബന്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ 1979 ലെ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ (തൊഴില്‍ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമപ്രകാരം തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യാത്ത   അന്യ സംസ്ഥാന  തൊഴിലാളികൾക്ക്  തൊഴിൽ നൽകുന്നു എന്ന്  ഹര്‍ജിക്കാരന്‍ പരാതിപ്പെട്ടു .

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉറങ്ങാനും ഭക്ഷണം പാകം ചെയ്യാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും വ്യാപാരികള്‍ മാര്‍ക്കറ്റിനുള്ളില്‍ സൗകര്യങ്ങൾ നല്കിയിട്ടുണ്ടന്നും, അത്  നിയമവിരുദ്ധമാണെന്നും അന്യ സംസ്ഥാന   തൊഴിലാളികള്‍ രജിസ്‌ട്രേഷനില്ലാതെ ജോലിചെയ്‌യുന്നതുമൂലം  പ്രദേശത്ത് കുറ്റകൃത്യങ്ങള്‍ക്ക് കൂടാൻ കാരണമായേക്കാം എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

ഹരജിക്കാരന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനും അവരുടെ കണ്ടെത്തലുകള്‍  സമര്‍പ്പിക്കാനും ജില്ലാ കളക്ടറോടും കാര്‍ഷിക നഗര മൊത്തവ്യാപാര മാര്‍ക്കറ്റ് ചെയര്‍മാനോടും കോടതി നിർദ്ദേശിച്ചു ഒരു മാസത്തിന് ശേഷംകേസ് കേസ് വീണ്ടു പരിഗണിക്കും. .

Tags:    

Similar News