ഇന്ത്യ-ഓസീസ് ഫൈനല്‍: ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ കണ്ടത് 59 ദശലക്ഷം പേര്‍

നവംബര്‍ 15-ന് ഇന്ത്യയും ന്യൂസിലന്‍ഡും സെമി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പീക്ക് കണ്‍കറന്‍സി 5.3 കോടിയായിരുന്നു

Update: 2023-11-20 06:42 GMT

ഇന്ത്യ-ഓസീസ് ഫൈനല്‍ മത്സരം 5.9 കോടി പേര്‍ (59 ദശലക്ഷം) ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലൈവ് സ്ട്രീമിംഗില്‍ കണ്ടു. നവംബര്‍ 19ന് അഹമ്മദാബാദിലായിരുന്നു ഫൈനല്‍.

ഒരു ലൈവ് സ്ട്രീമിംഗില്‍ കാഴ്ചക്കാര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ഘട്ടത്തെ പീക്ക് കണ്‍കറന്‍സി എന്നാണു വിശേഷിപ്പിക്കുന്നത്. ഇന്നലെ (നവംബര്‍ 19) ഇന്ത്യ-ഓസീസ് മത്സരം നടക്കുമ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലെ പീക്ക് കണ്‍കറന്‍സി 5.9 കോടിയായിരുന്നു.

നവംബര്‍ 15-ന് ഇന്ത്യയും ന്യൂസിലന്‍ഡും സെമി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പീക്ക് കണ്‍കറന്‍സി 5.3 കോടിയായിരുന്നു.

ഒക്ടോബര്‍ 14-ന് ഇന്ത്യയും പാകിസ്ഥാനും ലോകകപ്പ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിന് 3.5 കോടിയായിരുന്നു പീക്ക് കണ്‍കറന്‍സി.

ഡിസ്‌നി സ്റ്റാറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലൂടെയായിരുന്നു ടിവി സംപ്രേക്ഷണം നടത്തിയത്. ഇന്ത്യ-ഓസീസ് ഫൈനല്‍ ടിവിയിലൂടെ വീക്ഷിച്ചവരുടെ എണ്ണം അടുത്തയാഴ്ച മാത്രമായിരിക്കും അറിയാന്‍ സാധിക്കുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലാണ് (ബാര്‍ക്ക്) കണക്ക് പുറത്തുവിടുക.

Tags:    

Similar News